|    Sep 19 Wed, 2018 8:33 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രളയം: സ്‌കൂള്‍ യൂനിഫോം നിര്‍ബന്ധമാക്കരുത്- ബാലാവകാശ കമ്മീഷന്‍

Published : 28th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ഓണം അവധി കഴിഞ്ഞു സ്‌കൂളുകള്‍ നാളെ തുറക്കാനിരിക്കെ പ്രളയദുരിതബാധിത പ്രദേശങ്ങളില്‍ യൂനിഫോം ധരിച്ചെത്താന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. പലരുടെയും പുസ്തകങ്ങളും നോട്ടുബുക്കുകളും വസ്ത്രങ്ങളും ഉള്‍പ്പെടെ സര്‍വതും നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇവ ക്ലാസില്‍ കൊണ്ടുവരാന്‍ കഴിയാത്തതിന്റെ പേരില്‍ ഒരുതരത്തിലുള്ള നടപടിയും കുട്ടികളുടെ മേല്‍ സ്വീകരിക്കാന്‍ പാടില്ല.
സ്‌കൂള്‍ പരിസരവും ക്ലാസുകളും ശുചിമുറികളും വൃത്തിയാക്കിയിട്ടുണ്ടെന്നും അനാരോഗ്യകരമായ ഒരു സാഹചര്യവും സ്‌കൂളുകളില്‍ ഇല്ലെന്നും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികളും ഉറപ്പുവരുത്തണം. ഉച്ചഭക്ഷണം ആവശ്യമുള്ള കുട്ടികള്‍ക്ക് അത് ലഭ്യമാക്കിയിട്ടുണ്ടെന്നു നൂണ്‍ മീല്‍ ഓഫിസര്‍മാരും ഉറപ്പു വരുത്തണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss