|    Sep 19 Wed, 2018 7:40 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രളയം സര്‍ക്കാര്‍ നിര്‍മിതമെന്ന് ഉമ്മന്‍ചാണ്ടി ്‌

Published : 25th August 2018 | Posted By: kasim kzm

കൊച്ചി: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിന് ഉത്തരവാദി സംസ്ഥാനസര്‍ക്കാരാണെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശക്തമായ മഴയുണ്ടാവുമെന്ന് പല തവണ മുന്നറിയിപ്പു നല്‍കിയിട്ടും അവഗണിച്ച് ഡാമുകള്‍ നിറയാന്‍ കാത്തുനിന്നതാണ് ദുരന്തത്തിനു കാരണമെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രകൃതിക്ഷോഭം ആര്‍ക്കും തടയാന്‍ കഴിയില്ല. പക്ഷേ, നമ്മുടെ ഇടപെടലും പ്രായോഗികവും ഫലപ്രദവുമായ നടപടികളും ആഘാതം കുറയ്ക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതിരുന്നതുമൂലമാണ് ഇത്രയധികം ദുരന്തം ഉണ്ടാവാന്‍ കാരണം. മൂന്നു ഘട്ടമായിട്ടായിരുന്നു വെള്ളപ്പൊക്കമുണ്ടായത്. വേണ്ട നടപടി എടുക്കാന്‍ സര്‍ക്കാരിനു സമയമുണ്ടായിരുന്നു. ഡാമുകള്‍ കൂട്ടമായി തുറന്നപ്പോള്‍ തണ്ണീര്‍മുക്കത്തെ ബണ്ട് തുറക്കാതിരുന്നതാണ് കുട്ടനാട് പ്രളയത്തിലകപ്പെടാന്‍ കാരണമായത്. ആവശ്യത്തിനുള്ള വെള്ളം പിടിച്ചുനിര്‍ത്തിയ ശേഷം ബാക്കി തുറന്നുവിടുന്നതിനു പകരം ഡാമുകളുടെ സംഭരണശേഷിയിലേക്കു വെള്ളത്തിന്റെ അളവ് എത്തുന്നതു വരെ സര്‍ക്കാര്‍ കാത്തുനിന്നു. ഇക്കാര്യം മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്്. ഇക്കാര്യങ്ങളില്‍ വ്യക്തത വരണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തകര്‍ന്ന നാടിനെ പുനസൃഷ്ടിക്കണമെങ്കില്‍ കോടിക്കണക്കിന് രൂപ ആവശ്യമായിരിക്കെ യുഎഇ അടക്കമുള്ള വിദേശസഹായങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss