|    Dec 14 Fri, 2018 10:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രളയം: വ്യാപാരികള്‍ക്കായി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന്

Published : 2nd December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയത്തില്‍ ഏറ്റവും വലിയ നഷ്ടമുണ്ടായ വ്യാപാരികള്‍ക്കായി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നു ഭാരതീയ ഉദ്യോഗ് വ്യാപാരമണ്ഡല്‍. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കും നിവേദനം നല്‍കി. സംസ്ഥാനത്തെ പ്രളയത്തിലും പേമാരിയിലുമായി വ്യാപാരി വ്യവസായി മേഖലയില്‍ 10,000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് നിവേദനത്തില്‍ പറയുന്നുണ്ട്. സഹായം തേടി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ കൈമലര്‍ത്തുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ സ്വീകരിക്കുന്നത്. പ്രളയ ദുരിതാശ്വാസത്തിന്റെ ധനസഹായം വ്യാപാരികള്‍ക്ക് അനുവദിക്കുന്നതിനു നിലവില്‍ വകുപ്പില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മുദ്ര വായ്പാ പദ്ധതിയിലൂടെ വ്യാപാരികള്‍ക്കു പണം നല്‍കുന്നതിനു ബാങ്കുകളും നിസ്സഹകരണം കാണിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും ബാങ്കേഴ്‌സ് സമിതിയും ചേര്‍ന്ന് പ്രഖ്യാപിച്ച മൊറട്ടോറിയവും 10ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പയും ബാങ്കുകള്‍ നല്‍കുന്നില്ല.
പ്രളയംമൂലം കടക്കെണിയിലായ വ്യാപാരികളെ ജപ്തി ഭീഷണിയുമായി നേരിടുകയാണെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നുണ്ട്. വ്യാപാരികള്‍ക്കുള്ള വായ്പകളുടെ മൊറട്ടോറിയം ഒരു വര്‍ഷത്തില്‍ നിന്നു മൂന്നു വര്‍ഷമാക്കി നീട്ടണമെന്നും ഉപാധികളില്ലാതെ 50 ലക്ഷം രൂപ വരെ പലിശരഹിത വായ്പ അനുവദിക്കാനും തിരിച്ചടവിനു ദീര്‍ഘകാല കാലാവധി പ്രഖ്യാപിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss