|    Sep 22 Sat, 2018 7:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രളയം: വില്ലേജ് ഓഫിസിലെ മുഴുവന്‍ രേഖകളും വെള്ളത്തിലായി

Published : 24th August 2018 | Posted By: kasim kzm

ചാലക്കുടി: മഴക്കെടുതിയില്‍ പടിഞ്ഞാറേ ചാലക്കുടി വില്ലേജ് ഓഫിസില്‍ കനത്ത നഷ്ടം. ഓഫിസില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ രേഖകളും വെള്ളത്തിലായി. ഫയലുകളും മാപ്പുകളുമടക്കമുള്ളവ നശിച്ചതോടെ ഈ വില്ലേജ് ഓഫിസ് പരിധിയില്‍ വരുന്നവരുടെ കരമടയ്ക്കുന്നതടക്കമുള്ള സംവിധാനമാണ് ഇല്ലാതായിരിക്കുന്നത്. പഴയ വില്ലേജ് ഓഫിസ് കെട്ടിടം ജീര്‍ണാവസ്ഥയിലായതിനെ തുടര്‍ന്ന് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നടപടി ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം ആറു മാസം മുമ്പ് തൊട്ടടുത്തുള്ള സൊസൈറ്റി കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന രേഖകളാണ് ഇപ്പോള്‍ പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നത്. പ്രളയത്തില്‍ ഓഫിസ് പൂര്‍ണമായും വെള്ളത്തിലായി. മഷിപ്പേന ഉപയോഗിച്ചാണ് ഭൂരിഭാഗം റിക്കാര്‍ഡുകളിലും രേഖപ്പെടുത്തിയിരുന്നത്. മഴവെള്ളത്തില്‍ റിക്കാര്‍ഡുകള്‍ നനഞ്ഞതോടെ എഴുത്തും കാണാനാവാത്ത അവസ്ഥയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss