|    Nov 13 Tue, 2018 8:31 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രളയം: വിദേശ സഹായത്തിന് നിര്‍ദേശം തേടി സുപ്രിംകോടതിയില്‍

Published : 30th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രളയ ദുരന്തം നേരിടാന്‍ കേരളത്തിന് വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ വീണ്ടും ഹരജി. അഡ്വ. സിആര്‍ ജയ്‌സുകിനാണ് ഹരജി നല്‍കിയത്. നേരത്തെ സമാന ആവശ്യവുമായി ബിനോയ് വിശ്വം എം പിയും ഹരജി നല്‍കിയിരുന്നു. സംസ്ഥാനത്തിന് 21,000 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഒട്ടേറെ വിദേശരാജ്യങ്ങള്‍ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും നിലപാട് തിരുത്താന്‍ നിര്‍ദേശം നല്‍കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss