|    Nov 14 Wed, 2018 2:38 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രളയം: യുഎഇ അംബാസഡര്‍ സന്ദര്‍ശിച്ചേക്കും

Published : 28th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രളയം ദുരന്തം വിതച്ച കേരളത്തിന് യുഎഇയുടെ ധനസഹായം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ഇന്ത്യയിലെ യുഎഇ സ്ഥാനപതി കേരളം സന്ദര്‍ശിക്കുന്നതായി റിപോര്‍ട്ട്. യുഎഇ സ്ഥാനപതി അഹ്മദ് അല്‍ ബന്ന ഈയാഴ്ച കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചേക്കും. കേരളത്തിലെത്തുന്ന അല്‍ ബന്ന പ്രളയബാധിതരുമായും വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. പ്രളയം ബാധിച്ച സംസ്ഥാനത്തിന് എത്ര തുക നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് കഴിഞ്ഞദിവസം അല്‍ ബന്ന വ്യക്തമാക്കിയിരുന്നു.ഇതിനു പിന്നാലെയുള്ള സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്. കേരളത്തിനുണ്ടായ നാശനഷ്ടങ്ങള്‍ നേരില്‍ക്കണ്ട് വിലയിരുത്തുകയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശന ലക്ഷ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss