|    Dec 16 Sun, 2018 12:56 am
FLASH NEWS

പ്രളയം ബാധിച്ചത് പതിനായിരത്തിലധികം കുടുംബങ്ങളെ

Published : 19th August 2018 | Posted By: kasim kzm

പൊന്നാനി: പൊന്നാനി താലൂക്കില്‍ പ്രളയം ബാധിച്ചത് പതിനായിരത്തിലധികം കുടുംബങ്ങളെ. താലൂക്കിലെ 20 ദുരിതാശ്വാസ ക്യാംപുകളിലായി 12 20 കുടുംബങ്ങളാണ് കഴിയുന്നത്. 1533 പുരുഷന്മാരും, 1770 സ്ത്രീകളും,894 കുട്ടികളുമാണ് ക്യാംപിലുള്ളത്. താലൂക്കില്‍ 20 വീടുകള്‍ ഇതിനകം പുര്‍ണമായി തകര്‍ന്നു. 75 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
പത്ത് കോടിയലധികം രൂപയുടെ നാശനഷ്ടം നേരിട്ടതായി റവന്യൂ വകുപ്പ് തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു. പലയിടത്തും വെള്ളം അല്‍പ്പം ഇറങ്ങിയെങ്കിലും വീടുകളിലേക്ക് മാറിത്താമസിക്കാന്‍ കഴിഞ്ഞിട്ടില്ല. പൊന്നാനി നഗരത്തിലെ വെള്ളം ശനിയാഴ്ച തന്നെ ഒഴിഞ്ഞു. ഇതോടെ കടകളെല്ലാം തുറന്നു പ്രവര്‍ത്തിച്ചു. മഴ നിലച്ചതോടെ പുഴയിലെ ജലനിരപ്പും അല്‍പ്പം താഴ്ന്നിട്ടുണ്ട്. വെളിയംകോട്, പെരുമ്പടപ്പ് എന്നി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും രൂക്ഷമായ വെള്ളക്കെട്ടാണ്. പലയിടത്തും ശുദ്ധജലക്ഷാമം രൂക്ഷമാണ്. പൊന്നാനിയില്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ് ആയിരക്കണക്കിന് കുടുംബങ്ങള്‍. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.
ക്യാംപുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ധനസഹായം ഇല്ല എന്ന പേരില്‍ തെറ്റായ ഒരു സന്ദേശം പ്രചരിച്ചതോടെ തിരിച്ചുപോയവര്‍ കൂട്ടത്തോടെ വീണ്ടും വന്നിരുന്നു. ഒടുവില്‍ അധികൃതര്‍ വിവരങ്ങള്‍ പറഞ്ഞതോടെയാണ് ചിലര്‍ സ്വന്തം വീടുകളിലേക്കും ബന്ധുവീടുകളിലേക്കും തിരിച്ചുപോയത്.
പൊന്നാനി തഹസില്‍ദാരുടേതെന്ന പേരില്‍ പ്രചരിച്ച ഈ വ്യാജ വാട്‌സ്ആപ് വോയിസ് മെസ്സേജിന്റെ ഉറവിടം സൈബര്‍ പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഫോര്‍വേഡ് ചെയ്ത 16 ഗ്രൂപ്പുകളുടെ അഡ്മിന്മാര്‍ക്കെതിരെയും കേസ് ചാ ര്‍ജ് ചെയ്യുന്ന നടപടിക്രമം പൂ ര്‍ത്തീകരിച്ചു വരുന്നതായി അധികൃതര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss