|    Sep 25 Tue, 2018 10:25 am
FLASH NEWS

പ്രളയം: പൊന്നാനിയില്‍ സമഗ്ര സര്‍വേ പൂര്‍ത്തിയാവുന്നു

Published : 24th August 2018 | Posted By: kasim kzm

പൊന്നാനി: പ്രളയക്കെടുതിയുടെ നാശനഷ്ടം വിലയിരുത്താനും പ്രകൃതിദുരന്തത്തിന്റെ ആഘാതം മനസ്സിലാക്കാനും ശാസ്ത്രീയ സംവിധാനം ഉപയോഗിച്ചുള്ള സമഗ്ര സര്‍വേ പൊന്നാനി മണ്ഡലത്തില്‍ പൂര്‍ത്തിയാകുന്നു. നഗരസഭയില്‍ 90 ശതമാനത്തോളം സര്‍വേ പൂര്‍ത്തിയായി. ചില കൗണ്‍സിലര്‍മാരുടെ നിസഹകരണമാണ് പൂര്‍ത്തിയാവാതെ പോകാന്‍ കാരണം. അടുത്ത ദിവസം സര്‍വെ പൂര്‍ത്തിയാക്കും. സര്‍വേയില്‍ ശാസ്ത്രീയ ഇടപെടലിലൂടെയും ജനകീയ കൂട്ടായ്മയിലൂടെയും പുനരധിവാസത്തിന്റെ വേറിട്ട മാതൃകയൊരുക്കുകയാണ് പൊന്നാനി നഗരസഭ. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും ഇന്‍ഫോസിസും സംയുക്തമായി തയ്യാറാക്കിയ പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് സര്‍വേ. അതിവേഗം പുനരധിവാസം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുന്‍കൈയെടുത്താണ് നഗരസഭയില്‍ തുടങ്ങിയ പദ്ധതി മണ്ഡലത്തിലാകെ നടപ്പാക്കുന്നത്. എംഇഎസ് എന്‍ജിനിയറിങ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളും സന്നദ്ധ സംഘടനകളും വിവിധ മേഖലകളില്‍ വൈദഗ്ദ്യം നേടിയവരും സര്‍ക്കാര്‍ പ്രതിനിധികളുമടങ്ങുന്ന സമിതിയാണ് സര്‍വേ നടത്തുന്നത്. പ്രളയബാധിത പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് നാശനഷ്ടത്തിന്റെ വിശദാംശങ്ങളും തുകയും ആപ്ലിക്കേഷനിലേയ്ക്കു മാറ്റും. വാര്‍ഡ് നമ്പര്‍, വീട്ട് നമ്പര്‍ എന്നിവ പ്രത്യേകം രേഖപ്പെടുത്തും. ഇങ്ങനെ എവിടെനിന്നും നഷ്ടത്തിന്റെ തോത് മനസ്സിലാക്കാനാകും. നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പിന് ശേഷം റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. തുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും മറ്റ് ധനസമാഹരണങ്ങളിലൂടെയും പുനരധിവാസം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് ശ്രമം.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss