|    Sep 21 Fri, 2018 2:19 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രളയം: പിന്തുണയുമായി സിനിമാലോകം

Published : 18th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ കേന്ദ്രവും ദേശീയ മാധ്യമങ്ങളും അവഗണിക്കുമ്പോള്‍ പിന്തുണയുമായി ഇന്ത്യന്‍ സിനിമാലോകം. അമിതാഭ് ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, കത്രീന കൈഫ്, ഫര്‍ഹാന്‍ അക്തര്‍, സുനില്‍ ഷെട്ടി, വിദ്യ ബാലന്‍, കാര്‍തിക് ആര്യന്‍, ശാരദ കപൂര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, റാണാ ദഗ്ഗുബട്ടി, ലേഹാ ശര്‍മ, നേഹാ ദുഫിയ, ദിയ മിര്‍സ, അനുരാദ് കശ്യപ് തുടങ്ങിയവരാണ് കേരളത്തിലെ പ്രളയബാധിതര്‍ക്ക് പിന്തുണ അറിയിച്ചത്. അവസ്ഥ വളരെ ഭീതിജനകമാണ്, ദയവായി സഹായിക്കുക എന്നാണ് അമിതാബ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചത്. പ്രളയ ദുരിതങ്ങളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ച അഭിഷേക് ബച്ചന്‍ കഴിയും വിധമെല്ലാം സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. പ്രകൃതിയുടെ സംഹാരതാണ്ഡവത്തോടു പൊരുതുന്ന കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതായി അറിയിച്ച സുനില്‍ ഷെട്ടി സ്ഥിതിഗതികള്‍ മെച്ചപ്പെടാനും എല്ലാവരും സുരക്ഷിതരായിരിക്കാനും പ്രാര്‍ഥിക്കുന്നതായി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss