|    Oct 16 Tue, 2018 9:03 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രളയം : പതഞ്ജലി നല്‍കിയത് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍

Published : 15th September 2017 | Posted By: fsq

 

ദിസ്പൂര്‍: പ്രളയദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷ്യസഹായമെന്ന രീതിയില്‍ പതഞ്ജലി വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങളെന്ന് ആരോപണം. ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഭക്ഷ്യകമ്പനി മജൂലി ജില്ലയില്‍ വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ക്കെതിരായാണ് ആരോപണം ഉയര്‍ന്നത്. ഉല്‍പന്നങ്ങള്‍ കഴിച്ച് നിരവധിപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.തുടര്‍ന്ന് പ്രാദേശിക വാര്‍ത്താ ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് ഉല്‍പന്നങ്ങള്‍ കാലാവധി കഴിഞ്ഞവയായിരുന്നെന്നു കണ്ടെത്തിയത്. 2016ല്‍ കാലാവധി കഴിഞ്ഞ പാലുല്‍പന്നങ്ങളും പഴച്ചാറുകളുമാണ് വിതരണം ചെയ്തത്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍, ആരോപണം പതഞ്ജലി കമ്പനി വൃത്തങ്ങള്‍ നിഷേധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss