|    Nov 21 Wed, 2018 5:13 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രളയം: നേട്ടം കൊയ്ത് കരിപ്പൂര്‍ വിമാനത്താവളം

Published : 28th August 2018 | Posted By: kasim kzm

കരിപ്പൂര്‍: പ്രളയക്കെടുതിയില്‍ വിമാനങ്ങള്‍ കൂട്ടത്തോടെ വന്നിറങ്ങിയപ്പോള്‍ നേട്ടം കൊയ്ത് കരിപ്പൂര്‍ വിമാനത്താവളം. സൈനിക വിമാനങ്ങളും യാത്രാ വിമാനങ്ങളുമടക്കം നൂറിലേറെ വിമാനങ്ങളാണ് കരിപ്പൂരിലെത്തിയത്. കനത്ത മഴയില്‍ മുങ്ങി നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതോടെ കരിപ്പൂരിലെത്തിയ ചെറിയ വിമാനങ്ങളുടെ അധിക സര്‍വീസുകള്‍ വഴി അതോറിറ്റിക്ക് ഒരുകോടിയിലേറെ അധിക വരുമാനമാണ് ഉണ്ടായത്. ഇതോടൊപ്പം വ്യോമയാന വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും പറന്നിറങ്ങാനും സൗകര്യമൊരുക്കിയ വിമാനത്താവളമെന്ന ഖ്യാതിയും നേടാനായി. ഈ മാസം 15 മുതല്‍ നിരവധി യാത്രാ വിമാനങ്ങളാണ് കരിപ്പൂരില്‍ അധിക സര്‍വീസ് നടത്തിയത്.
നിലവിലെ സര്‍വീസുകള്‍ക്ക് പുറമെയാണ് അധിക സര്‍വീസുകളുള്ളത്. നെടുമ്പാശ്ശേരി അടച്ചതോടെ എയര്‍ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, സ്‌പെയ്‌സ് ജെറ്റ് അടക്കമുള്ള ചെറിയ വിമാനങ്ങള്‍ കരിപ്പൂരിലേക്ക് പുനക്രമീകരിച്ചതോടെയാണ് വരുമാന നേട്ടമുണ്ടാക്കാനായത്. കരിപ്പൂരില്‍ വ്യോമയാന വിമാനങ്ങള്‍ക്ക് ഇടത്താവളമൊരുക്കാനായി. ഐഎല്‍ 76 (ഗജരാജ്), ഗ്ലോബ്മാസ്റ്റാര്‍ സി-17, ഹെര്‍ക്കുലീസ് സി-130, എഎന്‍ 32 തുടങ്ങിയ വിമാനങ്ങളുടെ 48 സര്‍വീസുകളും 26 ഹെലികോപ്റ്ററുകളുമാണ് കഴിഞ്ഞ 9 മുതല്‍ ഇന്നലെ വരെ സര്‍വീസ് നടത്തിയത്. ഇവയുടെ ലാന്‍ഡിങ് നിരക്കുകളും മറ്റും കേന്ദ്രമാണ് നിശ്ചയിക്കുന്നത്.
ഒന്നര വര്‍ഷമായി റണ്‍വേ റീ-കാര്‍പറ്റിങ് പൂര്‍ത്തിയാക്കിയ കരിപ്പൂരില്‍ കനത്ത മഴയിലും ഭാരം കൂടിയ വിമാനങ്ങള്‍ പറന്നിങ്ങിയത് റണ്‍വേയുടെ സുരക്ഷയാണ് വിളിച്ചോതുന്നത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss