|    Nov 14 Wed, 2018 1:17 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രളയം: നഷ്ടത്തിന്റെ വ്യാപ്തി കൂടുമെന്ന് മുഖ്യമന്ത്രി

Published : 29th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നാശനഷ്ടത്തിന്റെ വ്യാപ്തി പ്രാഥമികമായി കണക്കാക്കിയതിനേക്കാള്‍ വലുതായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍ക്ക് പ്രാദേശികമായി സഹായം ലഭ്യമാക്കാന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. അവധിക്കുശേഷം ബാങ്ക് തുറക്കുന്ന ദിനം ദുരിതബാധിതര്‍ക്ക് 10,000 രൂപ കൈമാറും. വാഹനങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും മറ്റും ഇന്‍ഷുറന്‍സ് തുക വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചീഫ് സെക്രട്ടറി വീണ്ടും ചര്‍ച്ച നടത്തും. വീട് പൂര്‍ണമായി നഷ്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങേണ്ടിവരുന്നവരെ ഏറ്റെടുക്കാന്‍ സ്‌പോണ്‍സര്‍മാര്‍ തയ്യാറാണ്. 21ന് 3,91,494 കുടുംബങ്ങളിലായി 14,50,707 പേരാണ് ക്യാംപുകളില്‍ ഉണ്ടായിരുന്നത്. ഇന്നലെ ഇത് 53,703 കുടുംബങ്ങളിലായി 1,97,518 പേരായി കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ 330 കോടി രൂപ അനുവദിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക വിനിയോഗിക്കും.
ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് 117.72 കോടി, തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് 99.85 കോടി, കുടുംബങ്ങള്‍ക്ക് ആശ്വാസധനമായി 18.08 കോടി, കാര്‍ഷിക വിളകളുടെ നഷ്ടപരിഹാരത്തിന് 51.75 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss