|    Sep 23 Sun, 2018 2:48 am
FLASH NEWS
Home   >  Todays Paper  >  page 10  >  

പ്രളയം: ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം

Published : 29th August 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: കാലവര്‍ഷക്കെടുതിയില്‍ നഷ്ടപ്പെട്ട കാലിക്കറ്റ് സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി.ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങളില്ലാതെ തന്നെ പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനമാണ് സര്‍വകലാശാല ഓണ്‍ലൈനില്‍ ഒരുക്കിയത്. ഓണ്‍ലൈന്‍ അപേക്ഷിക്കാനുള്ള ലിങ്ക് സര്‍വകലാശാലാ വെബ് സൈറ്റിന്റെ ഹോം പേജില്‍ ലഭ്യമാണ്.
ഒരു പ്രൊസസിംഗ് ഫീയും ഇല്ലാതെയാണ് പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അപേക്ഷ നല്‍കാനും സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കാനും തീരുമാനിച്ചത്.സര്‍ട്ടിഫിക്കറ്റുകള്‍അയച്ചുനല്‍കാനുള്ള 50 രൂപ തപാല്‍ ഫീസ് മാത്രമാണ് അടക്കേണ്ടതുള്ളത്. പത്രപരസ്യം മജിസ്‌ട്രേട്ടിന്റെ അഫിഡവിറ്റ് എന്നിവ ആവശ്യമില്ല. യുജി, പിജി, എംഫില്‍, പിഎച്ച്ഡി എന്നിവക്ക് പ്രത്യേകം അപേക്ഷികള്‍ നല്‍കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് കോപ്പിവില്ലേജ് ഓഫീസ് സാക്ഷ്യപ്പെടുത്തിയ ശേഷം സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ക്ക് നേരിട്ട് അയക്കേണ്ടതാണ്. ഉമാമഴലറ കേടുപാടുകള്‍ സംഭവിച്ച സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ അവയുടെ അസ്സല്‍ അപേക്ഷയുടെ കൂടെ സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ൗിശ്‌ലൃേെശ്യീളരമഹശരൗ.േശിളീ.
വൈസ് ചാന്‍സലര്‍ പ്രത്യേക ഇടപെടല്‍ നടത്തിയാണ് ഈ തീരുമാനം ഇത്രയും പെട്ടന്ന് നടപ്പിലാക്കാനായത്. പ്രൊ വൈസ് ചാന്‍സിലറുടെ മേല്‍നോട്ടത്തില്‍ പരീക്ഷാഭവന്‍, ഡിജിറ്റല്‍ വിഭാഗം എന്നിവയെ ഏകോപിപ്പിച്ചു നടത്തിയ ശ്രമങ്ങളാണ് തിരുവോണ ദിവസം കാലിക്കറ്റിന് ഓണ്‍ലൈന്‍ അപേക്ഷാ ലിങ്ക് ഓപ്പണ്‍ ചെയ്യാനായത്. അവധി ദിവസങ്ങളില്‍ പോലും ഡിജിറ്റല്‍ വിഭാഗം ജോലി ചെയ്താണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനം സഹായകരമായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss