|    Sep 23 Sun, 2018 7:00 am
FLASH NEWS

പ്രളയം; ജില്ലയില്‍നിന്ന് മാറ്റിയ ഉദ്യോഗസ്ഥരെ തിരിച്ചെത്തിക്കണം: ജില്ലാ പഞ്ചായത്ത്

Published : 31st August 2018 | Posted By: kasim kzm

മലപ്പുറം: ജില്ലയില്‍നിന്ന് തൃശ്ശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലേക്ക് സ്ഥലംമാറ്റിയ മുഴുവന്‍ എന്‍ജിനീയര്‍മാരെയും മലപ്പുറം ജില്ലയിലേക്ക് തിരിച്ചു പറഞ്ഞയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നടപടി കൈകൊള്ളണമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.
ഉരുള്‍പൊട്ടല്‍, പ്രളയ തുടങ്ങിയവയുടെ ദുരിതങ്ങള്‍ മൂലം കഷ്ടപ്പെടുന്നവര്‍ ധാരാളമുള്ള, റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണം ധാരാളമായി ആവശ്യമുള്ള മലപ്പുറം ജില്ലയില്‍നിന്ന് 55 സാങ്കേതിക വകുപ്പ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന് തെക്കുഭാഗത്തുള്ള വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത് മലപ്പുറം ജില്ലയോടുള്ള അവഗണനയും അവഹേളനവുമാണ്.
പ്രളയം കൂടുതല്‍ ബാധിച്ച ജില്ലകളിലൊന്നായ മലപ്പുറത്ത് നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരെയാണ് മറ്റു ജില്ലകളിലേക്ക് മാറ്റിനിയമിച്ചിരിക്കുന്നത്. ഇതോടെ മലപ്പുറം ജില്ലയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചയാവസ്ഥയിലാവും.
വസ്തുത ഇതായിരിക്കെ മലപ്പുറത്തിന് ഇത്രമാത്രം മതിയെന്ന നിലപാടാണ് പിണറായി സര്‍ക്കാറിനെന്ന് ഇതോടെ വ്യക്തമായി.
പ്രളയം കാര്യമായി ബാധിക്കാത്ത നിരവധി പ്രദേശങ്ങള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ട്.
ഇവിടെ നിന്നുള്ള ഉദ്യോഗസ്ഥരെ പ്രളയം ബാധിച്ച ജില്ലകളിലേക്ക് നിയമിച്ചിട്ടില്ല. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് മാത്രമല്ല വീടുകളിലെ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും അതിന് അനുസൃതമായ നഷ്ടപരിഹാരം നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് ഭരണസമിതി പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, താങ്കള്‍ കമ്മിറ്റി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍ വി സുധാകരന്‍, കെ പി ഹാജറുമ്മ ടീച്ചര്‍, അനിതാ കിഷോര്‍, സെക്രട്ടറി പ്രീതി മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss