|    Mar 29 Wed, 2017 9:05 am

പ്രളയം; ചെന്നൈ നഗരത്തില്‍ ബസ് യാത്ര സൗജന്യമെന്ന് മുഖ്യമന്ത്രി ജയലളിത

Published : 5th December 2015 | Posted By: TK

jaya
ചെന്നൈ: ചെന്നൈയില്‍ ഇന്ന് മുതല്‍ ബസ് യാത്ര സൗജന്യം. പ്രളയത്തിന്റെ പശ്ചാത്തലം കണക്കിലെടുത്താണ് ബസ് യാത്ര നാലു ദിവസത്തേക്ക് സൗജന്യമാക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.

കുറച്ചുദിവസമായി തുടരുന്ന കനത്ത മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നദികളിലെ ജലനിരപ്പും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് താഴ്ന്നിട്ടുണ്ട്.എന്നാല്‍ വെള്ളപ്പൊക്കത്തിന് പൂര്‍ണ പരിഹാരമായിട്ടില്ല.ഭക്ഷണവും

വെള്ളവുമില്ലാതെ നിരവധിയാളുകളാണ്പലയിടങ്ങളിലും കുടുങ്ങിയിരിക്കുന്നത്.

ഇതിനിടെ ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും ഉള്‍പ്പെടെ വിലക്കയറ്റവും ഇന്ധന ക്ഷാമവും ആളുകളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വരുംദിവസങ്ങളില്‍ പകര്‍ച്ചവ്യാധി ഭീഷണിയും ചെന്നൈ നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day