|    Sep 23 Sun, 2018 2:55 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രളയം: കേരളത്തിന് സഹായം നല്‍കുമെന്ന് ലോകബാങ്ക്

Published : 30th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയില്‍ ലോകബാങ്ക് പ്രതിനിധികള്‍ സര്‍ക്കാരിന് ഉറപ്പു നല്‍കി. അടിസ്ഥാനസൗകര്യ വികസനത്തിനുള്ള സഹായമാവും പ്രധാനമായി നല്‍കുക. ഇതോടൊപ്പം ശുചിത്വത്തിനും പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കുന്നതിനും കുടിവെള്ള പദ്ധതികളും വൈദ്യുതി ഉല്‍പാദനവും പഴയ നിലയിലാക്കുന്നതിനും വായ്പ ലഭ്യമാക്കും. കേരളം സമര്‍പ്പിക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും വായ്പ അനുവദിക്കുക. ഇതിനായി വായ്പാ നടപടിക്രമങ്ങള്‍ ഉദാരമാക്കുമെന്നും ലോകബാങ്ക് പ്രതിനിധികള്‍ അറിയിച്ചു.
ലോകബാങ്കിന്റെ ഇന്ത്യയിലെ തലവന്‍ നിഷാം അബ്ദു, ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ ഇന്ത്യയിലെ മേധാവി കെനിഷി യോക്കോയാമ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയത്. കേരളത്തിന് ഓരോ മേഖലയിലുമുണ്ടായ നഷ്ടം സംഘം വിലയിരുത്തി. ധനമന്ത്രി ഡോ. തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുമരാമത്ത്, ജലവിഭവ, വൈദ്യുതി വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ വകുപ്പു മേധാവികളുമായും സംഘം ചര്‍ച്ച നടത്തി. വൈകീട്ട് മുഖ്യമന്ത്രിയുമായും പ്രത്യേക ചര്‍ച്ച നടന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss