|    Sep 26 Wed, 2018 9:17 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പ്രളയം: കേരളത്തിനു ഖത്തര്‍ 35 കോടി രൂപ നല്‍കും

Published : 20th August 2018 | Posted By: kasim kzm

ദോഹ: വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന കേരളത്തിനു ഖത്തര്‍ ഭരണകൂടം 35 കോടി ഇന്ത്യന്‍ രൂപ സംസ്ഥാനത്തിന് സഹായധനമായി നല്‍കും. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞദിവസം സംഭവത്തില്‍ അഗാധദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അദ്ദേഹം സന്ദേശം അയച്ചിരുന്നു. കേരളം ദുരന്തത്തില്‍ നിന്ന് എത്രയും പെട്ടെന്ന് കരകയറട്ടെയെന്നാണ് അദ്ദേഹം സന്ദേശത്തില്‍ കുറിച്ചത്. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ചു കൊണ്ട് ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി നരേന്ദ്രമോദിക്കും സന്ദേശം അയച്ചിരുന്നു.
ഖത്തര്‍ ചാരിറ്റിയിലൂടെ സമാഹരിച്ച വലിയൊരു തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. 60,000 പേരുടെ പുനരധിവാസ ആവശ്യങ്ങള്‍ക്ക് ഈ തുക സഹായകമാവും. ഇതു സംബന്ധിച്ച നിര്‍ദേശം ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധിക്കു നല്‍കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss