|    Nov 20 Tue, 2018 3:13 am
FLASH NEWS
Home   >  Todays Paper  >  page 10  >  

പ്രളയം: കേടായ അളവുതൂക്ക ഉപകരണങ്ങള്‍ ഫീസില്ലാതെ മുദ്രചെയ്തു നല്‍കും

Published : 4th November 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലുള്ള വ്യാപാരസ്ഥാപനങ്ങളിലെ കേടായ, നിലവില്‍ മുദ്ര കാലാവധി കഴിയാത്ത, അളവ് തൂക്ക ഉപകരണങ്ങള്‍ക്ക് ഫീസ് ഈടാക്കാതെ മുദ്ര ചെയ്തു നല്‍കും. ഇതുസംബന്ധിച്ച ഉപഭോക്തൃകാര്യ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.
മുദ്ര കാലാവധി കഴിഞ്ഞ അളവുതൂക്ക ഉപകരണങ്ങള്‍ക്ക് ഫീസ് ഇളവ് ബാധകമല്ല. പ്രളയക്കെടുതിയിലാണ് ഉപകരണങ്ങള്‍ക്ക് കേടു സംഭവിച്ചതെന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ഫീസ് ഇളവ് നല്‍കി പുനപ്പരിശോധന നടത്തേണ്ടത്. മുദ്ര ചെയ്യുമ്പോള്‍ നിലവിലെ സര്‍ട്ടിഫിക്കറ്റ് പ്രകാരമുള്ള മുദ്ര കാലാവധി നിലനിര്‍ത്തി നല്‍കി പുനപ്പരിശോധനാ വിവരം നിലവിലെ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണം. അളവ് തൂക്ക ഉപകരണങ്ങളുടെ പുനപ്പരിശോധനാ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്രളയക്കെടുതിയില്‍ മാനുഫാക്ചര്‍/ഡീലര്‍/റിപ്പയര്‍ ലൈസന്‍സുകള്‍ പാക്കിങ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നഷ്ടപ്പെട്ടിട്ടുള്ളവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സൗജന്യമായി നല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss