|    Dec 18 Tue, 2018 11:04 pm
FLASH NEWS

പ്രളയം: കൂടുതല്‍പേര്‍ ദുരിതാശ്വാസ ക്യാംപ് വിട്ടു

Published : 28th August 2018 | Posted By: kasim kzm

പാലക്കാട്: ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം അഞ്ചായി കുറഞ്ഞു. നിലവില്‍ 127 കുടുബങ്ങളിലെ 480 പേരാണ് അഞ്ച് ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത്. 178 പുരുഷന്മാരും 195 സ്ത്രീകളും 107 കുട്ടികളുമാണ് ഇവിടെയുള്ളത്. പാലക്കാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ താലൂക്കുകളില്‍ ഓരോ ക്യാംപ് വീതം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
പാലക്കാട് പുതുശ്ശേരി വില്ലേജില്‍ കഞ്ചിക്കോട് അപ്‌നാഘര്‍ ക്യാംപില്‍ 106 കുടുംബങ്ങളിലെ 383 അംഗങ്ങളുണ്ട്. മണ്ണാര്‍ക്കാട് താലൂക്കില്‍ കരിമ്പ-1 വില്ലേജിലെ പനയമ്പാടം ജിയുപി സ്‌കൂളില്‍ 12കുടുംബങ്ങളിലെ 52 പേരും പട്ടാമ്പി താലൂക്കിലെ കപ്പൂര്‍ വില്ലേജിലെ എംആര്‍എസ് സ്‌കൂളില്‍ രണ്ടു കുടുംബങ്ങളിലായി 12 അംഗങ്ങളാണുള്ളത്. ആലത്തൂര്‍ താലൂക്കില്‍ രണ്ട് ക്യാംപുകളാണുള്ളത്.
പുതിയങ്കം അങ്കണവാടി (25), വിആര്‍ടി മംഗലംഡാം പാരിഷ് ഹാള്‍ (8), എന്നിവിടങ്ങളില്‍ 33 പേരാണുള്ളത്. പ്രളയവും ഉരുള്‍പ്പൊട്ടലും കാരണം 110 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 1850 കുടുംബങ്ങളിലെ 11,654 ആളുകളാണ് കഴിഞ്ഞയാഴ്ച്ച കഴിഞ്ഞിരുന്നത്. ഇവരാണ് സ്വന്തം വീടുകളിലേക്ക് മാറിയത്. അതേ സമയം, വീട് പൂര്‍ണമായും തകര്‍ന്നവരാണ് ഇപ്പോഴും ക്യാംപില്‍ കഴിയുന്നത്. ജില്ലയിലെ പ്രളയബാധിത മേഖലകളിലെ സ്‌കൂളുകളുടെ ശുചീകരണം അടുത്തദിവസം തുടങ്ങും.
കൂടാതെ, ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകളും ശുചീകരിക്കും. ഓണാവധിക്കു ശേഷം സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തിലാണ് ശുചീകരണം. ജില്ലയില്‍ കാലവര്‍ഷം രൂക്ഷമായപ്പോള്‍ കൂടുതല്‍ ക്യാംപുകളും തുറന്നത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചായിരുന്നു. കുടുംബശ്രീ-ഹരിതകേരളം-ശുചിത്വമിഷന്‍ പ്രവര്‍ത്തകരോടൊപ്പം നിരവധി സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നാണ് ശുചീകരണയജ്ഞം നടക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss