|    Sep 26 Wed, 2018 8:07 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രളയം: ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Published : 18th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രളയമുഖത്തിരിക്കുന്ന കേരളത്തിലെ യാത്രക്കാര്‍ക്ക് ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ബുക്ക് ചെയ്ത യാത്രാ ടിക്കറ്റുകള്‍ റദ്ദാക്കുന്നത് സൗജന്യമാക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ നല്‍കുന്നതായി കമ്പനിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. യാത്ര റദ്ദാക്കുന്നവര്‍ക്കു മുഴുവന്‍ തുകയും തിരികെ നല്‍കും. യാത്രാ തിയ്യതി മാറ്റുന്നതും സെക്ടര്‍ മാറ്റുന്നതും സൗജന്യമാക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്് എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുകയും ഇവിടങ്ങളിലേക്ക് വരികയും ചെയ്യുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കാണു സൗജന്യം ലഭിക്കുക. ആഗസ്ത് 26 വരെ സൗജന്യങ്ങള്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാല്‍ സൗകര്യങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമല്ല. പകരം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന +91 444 001 3001, +91 4424 301 930 എന്ന നമ്പറിലോ ട്രാവല്‍ ഏജന്റുമായോ ബന്ധപ്പെടാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss