|    Nov 18 Sun, 2018 3:52 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രളയം: ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ കോഴ; സര്‍വേയര്‍ അറസ്റ്റില്‍

Published : 30th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് കട നശിച്ച വ്യാപാരിക്ക് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നു നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു വന്‍ തുക കോഴ ആവശ്യപ്പെട്ട ഇന്‍ഷുറന്‍സ് സര്‍വേയര്‍ പോലിസ് പിടിയില്‍. ആന്ധ്രപ്രദേശ് ഈസ്റ്റ് ഗോദാവരി സ്വദേശി ഗദ്ദാം ഉമാ മഹേശ്വര്‍ റാവു (53) ആണ് എറണാകളം സെന്‍ട്രല്‍ പോലിസിന്റെ പിടിയിലായത്.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഷിഹാബിന്റെ ടയര്‍ കട കഴിഞ്ഞ ഏതാനും ദിവസം മുമ്പു കേരളത്തെ തകര്‍ത്ത പ്രകൃതിക്ഷോഭത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കുന്നതിനായി ഉമാ മഹേശ്വര്‍ റാവുവിനെ ഏല്‍പ്പിച്ചു. ഇയാള്‍ 25 ലക്ഷം രൂപ പാസാക്കി തരാമെന്നും 40 ശതമാനം കമ്മീഷന്‍ വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss