|    Sep 26 Wed, 2018 4:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രളയം അതീവ ഗുരുതര സ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചു

Published : 21st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേരളത്തില്‍ ഉണ്ടായ പ്രളയത്തെ കേന്ദ്ര സര്‍ക്കാര്‍ അതീവ ഗുരുതര സ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ കേരളത്തിനു കേന്ദ്രത്തിന്റെ അധിക സഹായം ലഭ്യമാകും. ഈ പരിഗണന നല്‍കിയാകും ഇനിയുള്ള എല്ലാ നടപടികളുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം, രണ്ടു ദിവസത്തിനകം മഴ പൂര്‍ണമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലേക്ക് കൂടുതല്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ക്ലോറിന്‍ ഗുളികകളും അയക്കാന്‍ കേന്ദ്ര ക്രൈസിസ് മാനേജ്‌മെന്റ് തീരുമാനിച്ചു. ഇന്നലെ രാത്രിയില്‍ 20 മെട്രിക് ടണ്‍ മരുന്നു കൂടി എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. 20 മെട്രിക് ടണ്‍ ബ്ലീച്ചിങ് പൗഡറുകളും ഒരു കോടി ക്ലോറിന്‍ ഗുളികകളും ഇന്ന് രാവിലെ സംസ്ഥാനത്ത് എത്തിക്കും.
12 മെഡിക്കല്‍ ടീമുകള്‍ സജ്ജരായി നില്‍പുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ദുരിതാശ്വാസ സാധനങ്ങളും കുടിവെള്ളവും സൗജന്യമായി കേരളത്തില്‍ എത്തിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss