|    Dec 10 Mon, 2018 4:25 pm
FLASH NEWS

പ്രളയം: അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് മുന്‍ഗണന

Published : 24th August 2018 | Posted By: kasim kzm

കോഴിക്കോട്: താമരശേരി ചുരം റോഡിലെ ഗതാഗത പ്രശ്‌നങ്ങള്‍ വളരെ ഗൗരവത്തോടെ കാണണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. സംസ്ഥാനത്തിന്റെ വരുമാനത്തെ പോലും പ്രതികൂലമായി ബാധിക്കുന്നതാണ് ചുരം റോഡിലെ പ്രശ്‌നങ്ങള്‍. ചുരം റോഡിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന വിവിധ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചുരം റോഡില്‍ 12 കിലോമീറ്ററോളം ഭാഗത്താണ് റോഡ് തകര്‍ന്നത്്. ഈ റോഡുകളുടെ വിവരങ്ങളും റോഡുകള്‍ ഗതാഗതമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും ദേശീയപാത, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ അതാത് സ്ഥലങ്ങളിലെ എഇമാര്‍ സന്ദര്‍ശിച്ച് വിശദമായ കണക്കുകള്‍ തയ്യാറാക്കി സമര്‍പ്പിക്കണം. പൊതുമരാമത്ത് റോഡുകളുടെ അടിയന്തര അറ്റകുറ്റപണികള്‍ രണ്ടാഴ്ചക്കുള്ളില്‍ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതില്‍ വൈദ്യുതി വകുപ്പ് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും മന്ത്രി രാമകൃഷണന്‍ പറഞ്ഞു. 4.15 കോടിയുടെ നാശനഷ്ടമാണ് ജില്ലയില്‍ വൈദ്യുതി മേഖലയില്‍ സംഭവിച്ചത്. സമയബന്ധിതമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വകുപ്പിന് സാധിച്ചു. വെള്ളമിറങ്ങിയ പ്രദേശങ്ങളിലെല്ലാം ഇതിനോടകം വൈദ്യുതിബന്ധങ്ങള്‍ പുനഃസ്ഥാപിച്ചു കഴിഞ്ഞു. ഇന്‍സ്‌പെക്ഷന്‍ സ്‌ക്വാഡ് രൂപീകരിച്ച് വീടുകളില്‍ പരിശോധന നടത്തിയ ശേഷം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കും. കൃഷി, ജലസേചനം, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായും മന്ത്രിമാര്‍ ചര്‍ച്ച നടത്തി. കൃഷി, കുടിവെള്ളം എന്നിവക്കാവശ്യമായ ജലവിതരണം വാട്ടര്‍ അതോറിറ്റി അധികൃതര്‍ ബന്ധപ്പെട്ട് ഉടന്‍ പൂര്‍ത്തിയാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ കുടിവെള്ളം വിതരണം കൃത്യമായി നടപ്പിലാക്ക ണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു. എമര്‍ജന്‍സി കണക്ഷനുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബിഎസ്എന്‍എല്ലിന് സാധിച്ചെന്ന് ജില്ലാകലക്ടര്‍ യു വി ജോസ് പറഞ്ഞു. ടെലഫോണ്‍ എക്—സ്—ചേഞ്ചുകള്‍, ഒപ്റ്റികല്‍ ഫൈബര്‍, കോപ്പര്‍ കേബിള്‍ എന്നിവയുടെ അറ്റകുറ്റപ്പണികളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss