|    Sep 26 Wed, 2018 12:24 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പ്രയാസപ്പെടുന്ന മുന്‍ പ്രവാസികള്‍ക്കും സഹായം എത്തിക്കണം: കെഎംസിസി

Published : 22nd May 2018 | Posted By: mi.ptk

ജിദ്ദ : വിശുദ്ധ റംസാനില്‍ ജീവകാരുണ്യ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും സഹായം എത്തിക്കുമ്പോള്‍ മുന്‍ പ്രവാസികളെ കൂടി പരിഗണിക്കണമെന്നും കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെപി മുഹമ്മദ് കുട്ടി അഭ്യര്‍ത്ഥിച്ചു.
പതിറ്റാണ്ടുകള്‍ പ്രവാസിയായിരുന്ന പലരും വളരെ പ്രയാസത്തോടെ കഴിയുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഗള്‍ഫ് ജീവിതത്തിലെ അധ്വാനം കുടുംബത്തിനും സമൂഹത്തിനും സമര്‍പ്പിച്ചവര്‍ കാര്യമായ വരുമാന മാര്‍ഗമില്ലാതെയാണ് തിരിച്ചു പോകുന്നത്. ഗള്‍ഫിലെ പ്രതിസന്ധിയെ തുടര്‍ന്ന് വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങിയവരുമുണ്ട്. അഭിമാനബോധം കാരണം ഇവരൊന്നും സഹായം ആവശ്യപ്പെടില്ല. നാടാകെ റിലീഫ് നടത്തുന്നവരാണ് കെഎംസിസിയും മറ്റു പ്രവാസി സംഘടനകളും. ഇത്തരം റിലീഫ് പാവങ്ങള്‍ക്ക് വലിയ ആശ്വാസവുമാണ്. പ്രയാസപ്പെടുന്ന മുന്‍ പ്രവാസികള്‍ക്ക് റിലീഫ് പ്രവര്‍ത്തനങ്ങളില്‍ പരിഗണന ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss