|    Jan 24 Tue, 2017 4:58 pm
FLASH NEWS

പ്രയാറിനെ മാറ്റാന്‍ താല്‍പര്യമില്ല: ദേവസ്വം മന്ത്രി

Published : 23rd August 2016 | Posted By: SMR

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അവലോകനയോഗത്തില്‍ മോശമായി പെരുമാറിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെതിരേ വിമര്‍ശനവുമായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും രംഗത്ത്. പ്രയാറിന്റേതു രാഷ്ട്രീയനിയമനമാണെന്ന് ആവര്‍ത്തിച്ച മന്ത്രി, പ്രസിഡന്റ് സ്ഥാനത്തുനിന്നു പ്രയാറിനെ മാറ്റാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കി.
ചില പരിഷ്‌കാരങ്ങള്‍ ശബരിമലയില്‍ നടപ്പാക്കാന്‍ സാധിക്കുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍, അതില്‍ ഉടന്‍ മറുപടി പറയാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ താന്ത്രികവിദ്യകളൊന്നും പഠിച്ചിട്ടില്ലല്ലോ. കൂടാതെ, ശബരിമലയില്‍ വിദേശത്തുനിന്നുള്ള ഭക്തര്‍ക്ക് ഓണ്‍ലൈന്‍വഴി സന്ദര്‍ശനത്തിന് 25 ഡോളര്‍ മുന്‍കൂട്ടി വാങ്ങണമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ പ്രയാര്‍ തന്നെയാണ് അത്തരത്തില്‍ ചില നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയില്‍നിന്നുണ്ടായപ്പോള്‍ എതിര്‍പ്പുമായി വരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ദേവസ്വം പ്രസിഡന്റായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ മതേതരവാദിയാണെന്ന് കെപിസിസി പ്രസിഡന്റിന് ആവര്‍ത്തിച്ച് പറയേണ്ട അവസ്ഥയാണുള്ളത്. പ്രകോപനപരവും മതസ്പര്‍ധ വളര്‍ത്തുന്നതുമായ പ്രസ്താവന തുടര്‍ച്ചയായി നടത്തുന്ന പ്രയാറിനെ ഉപദേശിച്ച് നേര്‍വഴിക്കാക്കാന്‍ സുധീരന്‍ തയ്യാറാവണം. പ്രയാര്‍ മതേതരവാദിയാണെന്നു സുധീരന്‍ പറഞ്ഞതുകൊണ്ടായില്ല. കോണ്‍ഗ്രസ് നോമിനിയായ പ്രയാറിന്റെ പ്രവൃത്തിയെ നിയന്ത്രിക്കാന്‍ കെപിസിസി തയ്യാറാവണം. ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നിലപാട് ദുരൂഹമാണ്. ദേവസ്വം ബോര്‍ഡുകളുടെ പണം സര്‍ക്കാര്‍ കവരുന്നുവെന്ന പ്രചാരണം സത്യവിരുദ്ധമാണ്. എന്നാല്‍, കോടികള്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ദേവസ്വം ബോര്‍ഡുകള്‍ക്ക് നല്‍കുന്നുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക