|    Jul 23 Sun, 2017 12:33 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രയാറിനെ അനുകൂലിച്ച് ചെന്നിത്തല

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുമായുള്ള തര്‍ക്കത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഭക്തജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരു സമവായമുണ്ടാക്കിയശേഷം മാത്രമേ മാറ്റങ്ങള്‍ വരുത്താവൂ. ഇതില്‍ മുഖ്യമന്ത്രി ചില നിര്‍ദേശങ്ങള്‍ വച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്.
അതിനാല്‍, ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭക്തരുടെ വികാരങ്ങളും അഭിപ്രായങ്ങളും കൂടി കണക്കിലെടുത്ത് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പശ്ചാത്തലത്തി ല്‍ സമവായത്തിലൂടെ കാര്യങ്ങ ള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതായിരിക്കും ഉത്തമം. അല്ലാതെ ഇതി ല്‍ ഏകപക്ഷീയമായ ഒരു നടപടിയും സ്വീകാര്യമായിരിക്കില്ല. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക