|    May 23 Tue, 2017 1:12 am
FLASH NEWS

പ്രയാര്‍ ഗോപാലകൃഷ്ണന് വര്‍ഗീയവാദിയുടെ സ്വരമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

Published : 21st August 2016 | Posted By: mi.ptk

kadakampally-

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശബരിമലയില്‍ നടന്ന അവലോകന യോഗത്തില്‍ വാക്ക്തര്‍ക്കത്തിലായ പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അവലോകന യോഗത്തില്‍ പ്രയാറില്‍ നിന്നും കേട്ടത് ഒരു വര്‍ഗീയ വാദിയുടെ ശബ്ദമാണ്. യോഗത്തില്‍ പ്രയാര്‍ കാണിച്ചത് മര്യാദകെട്ട സമീപനമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ദേവസ്വം പ്രസിഡന്റ് അഭിപ്രായം പറയേണ്ടെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പ്രയാറിനോട് രാജി ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹത്തിന് തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ അക്കാര്യം അദ്ദേഹം സ്വന്തം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
ശബരിമലയില്‍ ഉപവാസം നടത്തിയ പ്രയാറിന്റെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും വികാരമല്ല, വിചാരമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് വേണ്ടതെന്നും ദര്‍ശനത്തിന് പണം വാങ്ങാമെന്നത് നിര്‍ദേശം മാത്രമായിരുന്നെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day