|    Dec 11 Tue, 2018 3:12 am
FLASH NEWS
Home   >  Todays Paper  >  page 10  >  

പ്രമേഹം ജീവിതശൈലീ രോഗങ്ങളില്‍ ഭയാനകം: മന്ത്രി

Published : 15th November 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രമേഹം ജീവിതശൈലീ രോഗങ്ങളില്‍ ഭയാനകമായി തുടരുകയാണെന്നു മന്ത്രി കെ കെ ശൈലജ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റീസില്‍ നടന്ന ലോക പ്രമേഹദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജീവിതശൈലീ രോഗങ്ങള്‍ നമ്മളെ വല്ലാതെ കീഴ്‌പ്പെടുത്തുകയാണ്. വളരെയധികം ആളുകള്‍ പ്രമേഹരോഗംമൂലം ബുദ്ധിമുട്ടുന്നുണ്ട്. ഏറ്റവുമധികം പ്രമേഹരോഗികളുള്ള സംസ്ഥാനമാണ് കേരളം. ജീവിതശൈലിയില്‍ മാറ്റംവരുത്താതെ പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളെ തടയാനാവില്ലെന്നും മന്ത്രി പറഞ്ഞു.
ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിനായി സംസ്ഥാന ആരോഗ്യവകുപ്പ് വിപുലമായ പരിപാടികളാണ് ആവിഷ്—കരിച്ചിരിക്കുന്നത്. 30 വയസ്സിന് മുകളിലുള്ളവരുടെ ജീവിതശൈലീരോഗങ്ങള്‍ കണ്ടുപിടിക്കാനും ചികില്‍സിക്കാനുമായി ഒരു എന്‍സിഡി കണ്‍ട്രോള്‍ ടീമുണ്ടാക്കി. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖേന ജീവിതശൈലി രോഗങ്ങള്‍ നിര്‍ണയിക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റീസിനെ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതാണെന്നു മന്ത്രി പറഞ്ഞു. പ്രമേഹത്തിനും അനുബന്ധ ചികില്‍സകള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി ആരംഭിച്ച സ്ഥാപനമാണിത്. ഇതിന്റെ വികസനത്തിനായി 13 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എന്റോക്രൈനോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിലാദ്യമായി എന്റോക്രൈനോളജി വിഭാഗത്തില്‍ പിജി കോഴ്‌സ് ആരംഭിച്ചു. ഗവേഷണ സംബന്ധമായ പരിപാടികള്‍ വിപുലപ്പെടുത്താന്‍ സര്‍ജറി വിഭാഗം അഡീഷനല്‍ പ്രഫ. ജയന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. രോഗങ്ങളില്‍ നിന്നു രക്ഷനേടാനായി ഒരു ഹെല്‍ത്ത് ക്ലബ്ബ് ആരംഭിച്ചു. കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആദ്യത്തെ സൗരോര്‍ജ പ്ലാന്റ് സ്ഥാപിതമായത് ഈ ഇന്‍സ്റ്റിറ്റിയൂട്ടിലാണെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.
നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ആര്‍ വി ജയകുമാര്‍,മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഇന്‍സ്റ്റിറ്റിയൂട്ട് അഡീഷനല്‍ ഡയറക്ടര്‍ ഡോ. പി കെ ജബ്ബാര്‍ പങ്കെടുത്തു.

 

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss