|    Oct 19 Thu, 2017 2:04 am
FLASH NEWS
Home   >  News now   >  

പ്രമുഖ നൈജീരിയന്‍ നടി ഇസ്ലാം സ്വീകരിച്ചു

Published : 25th July 2016 | Posted By: sdq

ലാഗോസ്: പ്രമുഖ നൈജീരിയന്‍ നടി ഇസ്‌ലാം മതം സ്വീകരിച്ചു. നൈജീരിയന്‍ സിനിമ ലോകത്തെ പ്രമുഖ നടിയായ ലോല അലാഒ ആണ് താന്‍ ഇസ്ലാം സ്വീകരിച്ചതായി ഔദ്യോഗികമായി വെളിപ്പെടുത്തിയത്. നൈജീരിയയിലെ അക്കാദമി ഓഫ് ഇസ്ലാമിക് പ്രൊപഗേഷനില്‍ ഇസ്‌ലാം പഠനം പൂര്‍ത്തിയക്കിയ ലോല അലാഒ, റോദിയത്ത് എന്ന പേര് സ്വീകരിച്ചതായി അക്കാദമിയിലെ അധ്യാപകന്‍ അദിപ്പോ യൂസുഫ് വ്യക്തമാക്കി.
ഞാന്‍ എന്റെ വേരുകളിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ചുവെന്നായിരുന്നു ഇസ്ലാം ആശ്‌ളേഷണത്തെ കുറിച്ച് അലാഒയുടെ പ്രതികരണം. നൈജീരിയന്‍ സിനിമ മേഖലയില്‍ നിന്ന് ഈയടുത്തായി ഇസ്‌ലാം സ്വീകരിച്ച ആറാമത്തെ നടിയാണ് അലാഒ.
നൈജീരിയന്‍ ഇതിഹാസ ഗായകന്‍ വിക്ടര്‍ ഒലാഇയയുടെ മകളും പ്രമുഖ നടിയുമായ മോജി ഒലാഇയ, പ്രമുഖ നോളിവുഡ് താരം വിവിയന്‍ മെട്ച്ചി, നൈജീരിയന്‍ ജനപ്രിയ നടി ലിസ് ഡ സില്‍വ, നൈജീരിയന്‍ സൂപ്പര്‍ നടി ലൈടെ ബകറെയും ഇസ്ലാം സ്വീകരിച്ചിരുന്നു. നോളിവുഡിലെ മറ്റൊരു നടിയായ എലിസബത്ത് അന്‍ജോറിന്‍ എന്ന ലിസ്സി അന്‍ജോറിന്‍ ഇസ്ലാം സ്വീകരിച്ച് ഹജ്ജ് നിര്‍വഹിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക