|    Oct 16 Tue, 2018 9:47 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രമുഖ ചാനല്‍ ഉദ്യോഗസ്ഥനെതിരേ സ്ത്രീപീഡനത്തിനു കേസ്

Published : 16th May 2017 | Posted By: mi.ptk

നെടുമ്പാശ്ശേരി: പ്രമുഖ ചാനല്‍ ഉദ്യോഗസ്ഥനെതിരേ സ്തീപീഡനത്തിനു പോലിസ് കേസെടുത്തു. വിമാനത്താവളത്തിന് സമീപത്തെ ഫഌറ്റിലെ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമ്പാശ്ശേരി പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേ ഫഌറ്റിലെ താമസക്കാരനാണ് ഉദ്യോഗസ്ഥന്‍. മലയാളത്തിലെ ഒരു ചാനലിലെ ഉദ്യോഗസ്ഥനായ ഇയാള്‍ ഇവിടെയാണ് താമസിച്ചിരുന്നത്. ഈ ഫഌറ്റിലെ താമസക്കാരുടെ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് ഇയാള്‍. ഒരാഴ്ച മുമ്പാണ് സംഭവം നടന്നതെങ്കിലും നിര്‍ധന കുടുംബത്തിലെ അംഗമായ പെണ്‍കുട്ടി ജോലി നഷ്ടപ്പെടുമെന്ന പേടിമൂലം പുറത്ത് പറഞ്ഞില്ല. സംഭവത്തിനു ശേഷം നാട്ടിലേക്കു പോയ പെണ്‍കുട്ടി ഇന്നലെ ഉച്ചയോടെ മാതാവിനോടൊപ്പം സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. വിമാനത്താവളത്തില്‍ ബിഡബ്ല്യുഎഫ്എസില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് വിഭാഗത്തില്‍ ജോലിക്കായി അഭിമുഖം കഴിഞ്ഞ് ജോലി പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് ഫഌറ്റില്‍ ഫ്‌ളോര്‍ മാനേജരായി പെണ്‍കുട്ടി ജോലിയില്‍ പ്രവേശിച്ചത്. പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ചാനല്‍ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ഒളിവിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss