|    Jun 28 Wed, 2017 12:43 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പ്രമുഖ ഗാന്ധിയന്‍ മേവാ രാംഗോബിന്‍ അന്തരിച്ചു

Published : 21st October 2016 | Posted By: SMR

ജൊഹാനസ്ബര്‍ഗ്: പ്രമുഖ ഗാന്ധിയനും ദക്ഷിണാഫ്രിക്കന്‍ സമരപോരാളിയുമായ മേവാ രാംഗോബിന്‍(83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ കേപ്ടൗണില്‍ ചികില്‍സയിലായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെതിരായ വിവേചനങ്ങള്‍ക്കെതിരേ പോരാടിയ നതാല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്സിന്റെ മുന്‍ പ്രസിഡന്റായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ ചെറുമകളായ ഇള ഗാന്ധിയാണ് ഭാര്യ. 2009 വരെ പാര്‍ലമെന്റിലെ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് അംഗമായിരുന്നു. നെല്‍സണ്‍ മണ്ടേലയുടെ മോചനത്തിനായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ മുന്‍നിര പോരാളികൂടിയായിരുന്നു അദ്ദേഹം. 1985ല്‍ രാജ്യദ്രോഹത്തിന് തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക