|    Apr 20 Fri, 2018 4:28 pm
FLASH NEWS

പ്രമുഖ ക്ലബ്ബുകളും ഇന്റര്‍നാഷനല്‍ താരങ്ങളുമായി സെവന്‍സ് ഫുട്‌ബോള്‍

Published : 24th January 2016 | Posted By: SMR

മലപ്പുറം: ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെയും കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും അംഗീകാരത്തോടെ പ്രമുഖ ക്ലബ്ബുകളും ഇന്റര്‍നാഷണല്‍ താരങ്ങളുമായി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് തുടക്കമാകുന്നു. സെവന്‍സ് ഫുട്‌ബോളിന് കെഎഫ്എ അംഗീകാരം നല്‍കിയതുവഴി സെവന്‍സ് ഫുട്‌ബോള്‍ സംഘാടകര്‍ ഒരുമിച്ചുകൂടി കെഎഫ്എ ഭാരവാഹികളെ കൂടി ഉള്‍പ്പെടുത്തി പുതുതായി രൂപീകരിച്ച കേരള സെവന്‍സ് ഫുട്‌ബോള്‍ ഓര്‍ഗനൈസിങ് കമ്മിറ്റിക് കീഴിലാണു സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമാകുന്നത്.
കെഎഫഎയുടെ അംഗീകാരം ലഭിച്ചതോടെ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമി—കള്‍ക്ക് കാല്‍പ്പന്തുകളിയുടെ ആരവം സമ്മാനിച്ച കേരളത്തിലെ പ്രമുഖ ക്ലബ്ബുകളുടെ പോര് ഇനിമുതല്‍ സെവന്‍സ് മൈതാനങ്ങളില്‍ കാണാം. കേരള പോലിസ്, കെഎസ്ഇബി, ടൈറ്റാനിയം, ഏജീസ്, ആര്‍ബിഐ, സെന്‍ട്രല്‍ എക്‌സൈസ്, കസ്റ്റംസ്, എസ്ബിടി എന്നീ പ്രമുഖ ടീമുകള്‍ക്ക് പുറമെ സെവന്‍സ് ടൂര്‍ണമെന്റുകളിലെ സ്ഥിരം ടീമുകളും കളത്തിലിറങ്ങും. ഇതോടെ ദേശീയ അന്തര്‍ദേശീയ താരങ്ങളും സെവന്‍സില്‍ ബൂട്ട്‌കെട്ടും. കെഎഫ്എയുടെ അംഗീകാരമുള്ള ക്ലബ്ബുകളിലെ പ്രമുഖ കളിക്കാര്‍ രഹസ്യമായി സെവന്‍സ് സീസണില്‍ കളിക്കളത്തിലറങ്ങി അച്ചടക്ക നടപടി നേരിടാറുണ്ടെങ്കിലും ഇനി ഭയമില്ലാതെ സെവന്‍സ് ഗ്രൗണ്ടില്‍ കളിക്കാം. ഏറ്റവും കൂടുതല്‍ സെവന്‍സ് ടൂര്‍ണമെന്റുകള്‍ നടക്കാറുള്ളത് മലബാര്‍ മേഖലയിലാണ്. സെവന്‍സിന് ശക്തമായ വേരോട്ടമുള്ള ഇവിടെ പ്രമുഖ താരങ്ങള്‍ കൂടി പന്തുതട്ടാനെത്തുന്നതോടെ സെവന്‍സ് മൈതാനം ശരിക്കും ആരവം തീര്‍ക്കും.
ക്ലബ്ബുകള്‍ ഇന്റര്‍നാഷണല്‍ കളിക്കാരെ വരെ ഉള്‍പ്പെടുത്തിയാണു സെവന്‍സ് മൈതനാത്ത് ഈ സീസണില്‍ കളിപ്പിക്കുന്നത്. ലോണ്‍ വ്യവസ്ഥയിലാണ് പല ക്ലബ്ബുകളും പ്രമുഖ കളിക്കാരെ കൊണ്ടുവരുന്നത്. പത്തോളം ടൂര്‍ണമെന്റുകളാണ് ഈസീസണില്‍ കെഎഫ്എയുടെ അംഗീകാരത്തോടെ നടക്കുന്നത്. ഇതില്‍ ആദ്യമല്‍സരം കാസര്‍കോഡ് ജില്ലയിലെ ഇളംമ്പച്ചി എന്ന സ്ഥലത്ത് നടന്നു. വിപുലമായ ടൂര്‍മെന്റുകള്‍ ഫ്രെബുവരി ആദ്യവാരത്തില്‍ തുടങ്ങും. ആദ്യ മല്‍സരം മഞ്ചേരി റോവേഴ്‌സ് ക്ലബ്ബാണ് സംഘടിപ്പിക്കുന്നത്. തുടര്‍ന്ന കോഴിക്കോട് ജില്ലയിലെ മാവൂരും ടൂര്‍ണമെന്റിന് തുടക്കമാകും. ഈ ഫുട്‌ബോള്‍ സീസണിന്റെ പകുതിയിലാണു പുതിയ സംരംഭം തുടങ്ങിയത് എന്നതുകൊണ്ടാണ് ടൂര്‍ണമെന്റുകലുടെ എണ്ണം കുറഞ്ഞത്. അടുത്ത സീസണില്‍ 35ഓളം ടൂര്‍ണമെന്റുകള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷ ലഭിച്ചിട്ടുണ്ട്. കേരളത്തിന് പുറത്ത് തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും കര്‍ണാടക ജില്ലയിലും അസോസിയേഷന്റെ നേതൃത്വത്തില്‍ ഇത്തരം ടൂര്‍ണമെന്റുകള്‍ നടക്കും. കെഎഫ്എയുടെ അംഗീകാരത്തോടെ കേരള സെവന്‍സ് ഫുട്‌ബോള്‍ ഓര്‍ഗനൈസിങ് കമ്മിറ്റിക് കഴിലില്ലാതെ നടക്കുന്ന ടൂര്‍ണമെന്റുകളില്‍ കെഎഫ്എ അംദീകരമുള്ള ക്ലബ്ബുകളിലെ താരങ്ങള്‍ കളിക്കാനിറങ്ങിയാല്‍ താരങ്ങളെ വിലക്കുന്നതും ക്ലബ്ബിന്റെ അംഗീകാരം റദ്ധാക്കുന്നതടക്കമുള്ള ശക്തമായ നടപടികളും ഇനിയുണ്ടാകും. അടുത്ത സീസണില്‍ ഇന്റര്‍നാഷണല്‍ താരങ്ങളെ ഉള്‍പ്പെടുത്തി പുതിയ സെവന്‍സ് ടീമുകള്‍ രജിസ്ട്രര്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചതായി സെവന്‍സ് ഫുട്‌ബോള്‍ ഓര്‍ഗനൈസിങ് കമ്മിറ്റിക് കണ്‍വീനര്‍ സ്വാദിഖ് കൊണ്ടോട്ടി അറിച്ചു.
നേര്‍ച്ച ഇന്ന്
ഊരകം: യാറംപടി വലിയുള്ളാഹി മാട്ടില്‍ അലവി സൂഫി ഉപ്പാപ്പയുടെ 87ാം ആണ്ടുനേര്‍ച്ച ഇന്ന്. 11മണിയോടെ മൗലീദ് പാരായണത്തോടെ നേര്‍ച്ച ആരംഭിക്കും. ഒരുമണിക്ക് അന്നദാനവും ഉണ്ടായിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss