|    Apr 28 Fri, 2017 11:48 am
FLASH NEWS

പ്രമാടം നേതാജിയുടെ ‘ഉമ്പ ഉങ്ങ’മികച്ച ശാസ്ത്ര നാടകം

Published : 24th October 2016 | Posted By: SMR

പത്തനംതിട്ട: ആധുനിക ജീവിതത്തിന്റെ ദുരന്തചിത്രങ്ങള്‍ അരങ്ങില്‍ അവതരിപ്പിച്ച  പ്രമാടം നേതാജിയുടെ ‘ഉമ്പ ഉങ്ങ’ മികച്ച ശാസ്ത്രനാടകമായി തിരഞ്ഞെടുക്കപ്പെട്ടു. വ്യാകരണം നഷ്ടപ്പെട്ട ഭാഷകൊണ്ട് വിനിമയം നടത്തേണ്ടിവരുന്ന പുതിയ തലമുറയെ നാടകത്തില്‍ ദര്‍ശിക്കാം. പ്രമാടം നേതാജി സ്‌കൂള്‍ ഇതു 15ാം തവണയാണ് റവന്യൂജില്ലാ ശാസ്ത്ര നാടകമേളയില്‍ ജേതാക്കളാകുന്നത്. ഗ്രാമങ്ങള്‍ നാഗരികതയിലേക്ക് പരിണമിക്കുന്നതിന്റെ ലളിതമായ നാടക രൂപമാണ് ‘ഉമ്പ ഉങ്ങ’. അധ്യാപകനും നാടക രചയിതാവും ഗ്രന്ഥകാരനുമായ മനോജ് സുനി കൈപ്പട്ടൂരാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മികച്ച നടനായി യദുകൃഷ്ണനും നടിയായി നീതു ലക്ഷ്മിയും തിരഞ്ഞെടുക്കപ്പെട്ടു. സാഗര്‍ കുര്യന്‍ കോശി, രാഹുല്‍ രാജ്, അര്‍ജുന്‍ മോഹന്‍, ലക്ഷ്മി ദേവി, ബിനി തോമസ്, അമല മോഹന്‍, എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 26ന് പാലക്കാട് നടക്കുന്ന സംസ്ഥാന ശാസ്ത്ര നാടകമേളയില്‍ ‘ഉമ്പ ഉങ്ങ’ മല്‍സരിക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day