|    Nov 17 Sat, 2018 2:34 am
FLASH NEWS

പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ ശല്യംചെയ്യുന്ന യുവാവ് അറസ്റ്റില്‍

Published : 29th March 2018 | Posted By: kasim kzm

വടകര: പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെപതിവായി ശല്യം ചെയ്ത  യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ചെമ്മരത്തൂര്‍ സ്വദേശിയായ മീത്തലെ തായാട്ട് രജീഷിനെയാണ്(33)വടകര എസ്‌ഐ സി കെ രാജേഷ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 19ന് കോളജിലേക്ക് പോകുകയായിരുന്ന പത്തൊമ്പത്കാരിയെ പുലര്‍ച്ചെ അഞ്ചര മണിക്ക് അന്യായമായി തടഞ്ഞു വെച്ച് ഷോള്‍ഡറില്‍ കയറിപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സംഭവം നടന്ന ദിവസം തന്നെ വാഹന നമ്പറടക്കം ചേര്‍ത്ത് പെണ്‍കുട്ടി പരാതി നല്‍കിയിട്ടും കേസ് അന്വേഷണം നടത്താനോ പ്രതിയെ കണ്ടെത്താനോ പൊലിസ് ശ്രമിച്ചിരുന്നില്ല.
പിന്നീട് പ്രഭാത സവാരിക്കാരായ പലരെയും പ്രതി ശല്യം ചെയ്തതോടെ നാട്ടുകാര്‍ കാവല്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ പ്രതിയെയും വാഹനവും പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss