|    Jul 25 Tue, 2017 4:22 am
FLASH NEWS

പ്രഭാതസവാരി കരുതലോടെ നിര്‍ദേശങ്ങളുമായി പോലിസ്

Published : 15th July 2017 | Posted By: fsq

 

പൊന്‍കുന്നം: അതിരാവിലെ കാല്‍നടയാത്രയ്ക്കിറങ്ങുന്നവര്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ചതോടെ പ്രഭാതസവാരിക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശവുമായി പൊന്‍കുന്നം ജനമൈത്രി പോലിസ് രംഗത്ത്. കഴിഞ്ഞ ദിവസം പിപി റോഡിലൂടെ പ്രഭാത സവാരി നടത്തുകയായിരുന്ന ടി വി തോമസ് (68) റോഡില്‍ വച്ച് പെട്ടി ഓട്ടോറിക്ഷ ഇടിച്ച് മരിച്ചിരുന്നു. ഇത്തരത്തില്‍ പ്രഭാത സവാരിക്കാര്‍ക്ക് ചെറുതും വലുതുമായ അപകടങ്ങള്‍ പതിവായതോടെയാണ് ബോധവല്‍ക്കരണവുമായി പോലിസ് രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡ് പോലിസ് സ്റ്റേഷനു മുന്നില്‍ സ്ഥാപിച്ചു. കാല്‍നട യാത്രക്കാര്‍ വാഹനമില്ല എന്ന കാരണത്താല്‍ റോഡിന്റെ നടുക്കൂടെ സഞ്ചരിക്കാതെ നടപാതയിലൂടെ മാത്രം നടക്കുക. റോഡിന്റെ വലതു വശം ചേര്‍ന്നു നടക്കുക, കൂട്ടമായും അലക്ഷ്യമായും സംസാരിച്ചു നടക്കാതിരിക്കുക, മൊബൈല്‍ ഫോണിലൂടെ സംസാരിച്ചു നടക്കാതിരിക്കുക, രാവിലെ നടക്കാനിറങ്ങുമ്പോള്‍ മൂടല്‍ മഞ്ഞ് ഉള്ളതിനാല്‍ ഇരുണ്ട വസ്ത്രങ്ങള്‍ ഒഴിവാക്കുക, പരമാവധി വെള്ളയോ, മഞ്ഞയോ വസ്ത്രങ്ങള്‍ ധരിക്കുക, വെളിച്ചമില്ലാത്ത വഴിനടക്കാനായി തിരഞ്ഞെടുക്കുമ്പോള്‍ കൈയില്‍ ടോര്‍ച്ചോ, റിഫഌക്ടറോ കരുതുക, റിഫഌക്ടര്‍ സ്റ്റിക്കര്‍ പതിച്ച വസ്ത്രങ്ങള്‍ പ്രഭാത സവാരിക്കായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍ ഒറ്റക്കുള്ള നടത്തം ഒഴിവാക്കുക തുടങ്ങിയവയാണ് ബോര്‍ഡിലെ നിര്‍ദേശങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക