|    Dec 16 Sun, 2018 9:00 am
FLASH NEWS

പ്രഭാകര്‍ദാസ് വധം: മുഖ്യപ്രതി ഒഡീഷയിലേക്കു കടന്നു

Published : 26th May 2018 | Posted By: kasim kzm

കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളി ഏജന്റായ ഒഡീഷ സ്വദേശി പ്രഭാകര്‍ദാസിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഒഡീഷയിലേക്ക് കടന്നതായി സൂചന. ഇയാളെ പിടികൂടാന്‍ വളപട്ടണം എസ്‌ഐ ലതീഷിന്റെ നേതൃത്വത്തിലുളള സംഘം ഒഡീഷയിലേക്ക് തിരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് മുഖ്യപ്രതിയെ തിരിച്ചറിഞ്ഞത്.
മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. ഏഴുമാസം മുമ്പ് പ്ലൈവുഡ് ജീവനക്കാരനായ ഒരാളുടെ മൊബൈല്‍ ഫോണ്‍ മോഷണം സംബന്ധിച്ച തര്‍ക്കത്തില്‍ പ്രഭാകര്‍ദാസ് ഇടപെട്ടിരുന്നു. 8000 രൂപ കൊടുത്താണ് മുഖ്യപ്രതിയുടെ പ്രശ്‌നം തീര്‍ത്തത്. പിന്നീട് ഇയാളെ പ്ലൈവുഡ് ജോലിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss