പ്രഭാകരന് കമ്മീഷന് ശുപാര്‍ശ: ഗവ. കോളജില്‍ യക്ഷഗാന ഗവേഷണ കേന്ദ്രം
Published : 27th February 2016 | Posted By: SMR
കാസര്‍കോട്: ഗവ. കോളജില്‍ അനുവദിച്ച യക്ഷഗാന ഗവേഷണ കേന്ദ്രം മാര്‍ച്ച് ഒന്നിന് രാവിലെ 9.30ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രഭാകരന് കമ്മീഷന് ശുപാര്‍ശ പ്രകാരം കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിലാണ് ഗവേഷണ കേന്ദ്രം ഒരുക്കിയത്. യക്ഷഗാന മ്യൂസിയവും ലൈബ്രറിയും ഉള്‍പ്പെടുന്നതാണ് ഗവേഷണ കേന്ദ്രം. യക്ഷഗാന മ്യൂസിയത്തില്‍ വേഷഭൂഷണങ്ങള്‍, ആടയാഭരണങ്ങള്‍, കിരീടങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും.
യക്ഷഗാനവുമായി ബന്ധപ്പെട്ട സാഹിത്യകൃതികള്‍ സൂക്ഷിക്കും. യക്ഷഗാന കലാരൂപത്തെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന കേന്ദ്രമാക്കി വളര്‍ത്തുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ കോളജിയറ്റ് എജ്യുക്കേഷന്‍ ഡയറക്ടര്‍ എന്‍ നന്ദകുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, കണ്ണൂര്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്, സിണ്ടിക്കേറ്റ് മെംബര്‍ ഡോ. പി നൂറുല്‍ അമീന്, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഷാജി, കര്‍ണാടക യക്ഷഗാന സമിതി അംഗം താരാനാഥ് വോര്‍ക്കാടി സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പ്രഫ. പി എ ശിവരാമകൃഷ്ണന്, ഡോ. രത്നാകര മല്ലമൂല, കെ ബാലകൃഷ്ണന്, പ്രശാന്ത് ഹൊള്ള സംബന്ധിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.