|    Jan 22 Sun, 2017 3:40 pm
FLASH NEWS

പ്രബോധന കേന്ദ്രങ്ങള്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കണം

Published : 22nd July 2016 | Posted By: SMR

കോഴിക്കോട്: ഐഎസ് വേട്ടയുടെ പേരില്‍ മതപ്രബോധന കേന്ദ്രങ്ങള്‍ക്കെതിരേയുള്ള നടപടികള്‍ പോലിസും മറ്റു അന്വേഷണ ഏജന്‍സികളും അവസാനിപ്പിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഐഎസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇസ്‌ലാമിക പ്രബോധന കേന്ദ്രങ്ങള്‍ക്കെതിരേയും വ്യക്തികള്‍ക്കെതിരേയും നടപടികള്‍ സ്വീകരിക്കുകയും പ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നത് നീതീകരിക്കാനാവില്ല. ഇന്ത്യയിലെ ഭരണഘടന ഓരോ വ്യക്തിക്കും നല്‍കുന്ന മൗലികാവകാശമാണ് മതപ്രബോധന സ്വാതന്ത്ര്യം. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനു പകരം നിരപരാധികളെ വേട്ടയാടുന്ന സമീപനം അവസാനിപ്പിക്കണം. ഇത്തരം നടപടികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
ഇതിനെതിരേ മുഴുവന്‍ മതേതര ജനാധിപത്യ വിഭാഗങ്ങളും ഒറ്റക്കെട്ടായി നീങ്ങാന്‍ തയ്യാറാവണമെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കെ ആലിക്കുട്ടി മുസ്‌ല്യാര്‍, ടി പി അബ്ദുല്ലക്കോയ മദനി, എം ഐ അബ്ദുല്‍ അസീസ്, ഹുസൈന്‍ മടവൂര്‍, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, അബ്ദുശ്ശൂക്കൂര്‍ മൗലവി അല്‍ ഖാസിമി എന്നിവര്‍ ഒപ്പിട്ട പ്രസ്താവന പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 138 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക