|    Jan 25 Wed, 2017 1:09 am
FLASH NEWS

പ്രഫ.സായിബാബയോട് കീഴടങ്ങാന്‍ കോടതി നിര്‍ദേശം

Published : 24th December 2015 | Posted By: G.A.G

നാഗ്പൂര്‍ : ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ജി എന്‍ സായിബാബയോട് നാല്‍പ്പത്തെട്ട് മണിക്കൂറിനകം കീഴടങ്ങാന്‍ മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ഉത്തരവിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്ന കാര്യം പരിഗണിക്കണമെന്ന സായിബാബയുടെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.
ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അദ്ദേഹത്തിനെതിരെ പ്രഥമദൃഷ്ട്യാ കേസ് ചുമത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി  ജാമ്യം നിഷേധിച്ച മുന്‍ കോടതിവിധിയില്‍ ഇടപെടേണ്ടതില്ലെന്നും ജാമ്യം നീട്ടാനാവില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. പക്ഷാഘാതത്തെത്തുടര്‍ന്ന് വീല്‍ചെയറില്‍കഴിയുന്ന സായിബാബയെ ചികില്‍സിക്കുന്നതിനും മറ്റുമുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തക പൂര്‍ണിമ ഉപാധ്യായ ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു.
കഴിഞ്ഞവര്‍ഷമാണ് മാവോവാദി ബന്ധം ആരോപിച്ച് പോലിസ് സായിബാബയെ അറസ്റ്റ് ചെയ്തത്. യുഎപിഎ നിയമപ്രകാരം ജയിലിലടയ്ക്കപ്പെട്ട സായിബാബയെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന്് വിട്ടയക്കാന്‍ ഇക്കഴിഞ്ഞ ജൂണിലാണ് ചീഫ് ജസ്റ്റിസ് മോഹിത് ഷായുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഉത്തരവിട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക