|    Jan 24 Tue, 2017 8:32 am

പ്രഫ. വി രാമദാസ് അന്തരിച്ചു

Published : 30th March 2016 | Posted By: RKN

തിരുവനന്തപുരം: ഗാന്ധിയനും കേരള ഗാന്ധി സ്മാരക നിധി മുന്‍ സെക്രട്ടറിയുമായ പ്രഫ. വി രാമദാസ് (79) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ദീര്‍ഘകാലം തിരുവനന്തപുരം എംജി കോളജില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു. മുന്‍ ഐഎന്‍എ ഭടനും ചിറയിന്‍കീഴ്— സ്വദേശിയുമായ എ വേലുപ്പിള്ളയുടെയും അധ്യാപികയായ ജി കമലമ്മയുടെയും മകനായി സിംഗപ്പൂരിലാണ് ജനനം. സിംഗപ്പൂരിലും ഡല്‍ഹിയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബംഗളൂരുവില്‍ ദി ഹിന്ദുവില്‍ പത്രപ്രവര്‍ത്തകനായിരുന്നു.ഭൂദാന പ്രസ്ഥാനത്തിലൂടെ സര്‍വോദയ പ്രവര്‍ത്തന രംഗത്ത്— എത്തി. േ്രകരള മദ്യനിരോധന സമിതിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പിന്നീട് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. മരണസമയത്ത് ഭാര്യ വല്‍സലയും പത്രപ്രവര്‍ത്തകനായ മൂത്തമകന്‍ രാജഗോപാലും സമീപമുണ്ടായി്‌രുന്നു. ഇന്ന് രാവിലെ പത്തു മണിക്ക് തൈക്കാട്— ഗാന്ധി ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 11 മണിക്ക് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക