|    Oct 22 Sun, 2017 3:52 pm
FLASH NEWS

പ്രഫ. റോയ്‌സ് മല്ലശ്ശേരിയുടെ പ്രിന്‍സിപ്പല്‍ നിയമനം ഹൈക്കോടതി റദ്ദാക്കി

Published : 21st March 2017 | Posted By: fsq

 

പത്തനംതിട്ട: പ്രഫ. റോയ്‌സ് മല്ലശ്ശേരിയെ കോഴഞ്ചേരി സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പലായി നിയമിച്ച മാനേജ്‌മെന്റ് നടപടി എംജി സര്‍വകലാശാല നിയമങ്ങളും യുജിസി ചട്ടങ്ങളും പ്രകാരം നിലനില്‍ക്കുന്നതല്ലെന്ന് കേരള ഹൈക്കോടതി ജഡ്ജി അനു ശിവരാമന്റെ ഉത്തരവ്.
02-05-2013ല്‍ നടത്തിയ പ്രിന്‍സിപ്പല്‍ നിയമനത്തിനെതിരേ കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ സീനിയര്‍ അധ്യാപകരനായ ഡോ. വര്‍ഗീസ് ഫിലിപ്പ്, ഡോ. മാമ്മന്‍ സഖറിയ, ഡോ. ബന്‍സണ്‍ കുഞ്ഞുഞ്ഞ്, ഡോ. കോശി ജോര്‍ജ് എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹരജിയില്‍ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ചടങ്ങള്‍ മറികടന്ന് യുജിസി, എംജി സര്‍വകലാശാല, കോഴഞ്ചേരി സെന്റ് തോമസ് കോളജ് മാനേജര്‍, കോളജ് പ്രിന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍, പ്രഫ. റോയ്‌സ് മല്ലശേരി എന്നിവരെ എതിര്‍ക്ഷികളാക്കിയിരുന്നു.
നിലവിലുള്ള യുജിസി നിയമങ്ങള്‍ അനുസരിച്ച് പ്രിന്‍സിപ്പല്‍ നിയമനത്തിന് പി.എച്ച്ഡി യോഗ്യത നിര്‍ബന്ധമാണ്. എന്നാല്‍ നിമയന സമയത്ത് പി.എച്ച്ഡി യോഗ്യത ഇല്ലാത്തതും കോടതിയെ സമീപിച്ച അധ്യാപകരുടെ സീനിയോറിറ്റി മറികടന്നു കൊണ്ടുമാണ് കോളജ് മാനേജ്‌മെന്റ് പ്രഫ. റോയ്‌സ് മല്ലശേരിയെ പ്രിന്‍സിപ്പലായി നിയമിച്ചത്. ഇതിനായി മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രൊപൊലീത്ത ഇടപ്പെട്ടത് ഏറെ വിവാദമായിരുന്നു.
സഭയുടെ നിയന്ത്രണത്തിലുള്ള കോളജിലെ അന്നുണ്ടായിരുന്ന മാനേജര്‍ ഡോ.ഗീവര്‍ഗീസ് മാര്‍ അത്തനാത്തിയോസ് മെത്രാപൊലീത്ത നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രിന്‍സിപ്പല്‍ നിയമനത്തിന് അംഗീകാരം വിസമത്തിച്ചതിനെ തുടര്‍ന്ന് തല്‍സ്ഥാനം രാജിവച്ചിരുന്നതായി പരാതിക്കാര്‍ പറയുന്നു. നിയമനം യുജിസി നിയമങ്ങള്‍ക്കും എം.ജി. സര്‍വകലാശാല ചടങ്ങളുടെയും ലംഘനമാണെന്ന് പരാതിക്കാര്‍ കോടതിയെയും ബോധിപ്പിച്ചു. അര്‍ഹതയുണ്ടായിട്ടും തങ്ങളുടെ അപേക്ഷ പരിഗണിക്കാതിരുന്നതും അതുവഴി അവസരം നഷ്ടപ്പെടുത്തിയാണ് നിയമനമെന്നും പരാതിക്കാര്‍ ചൂണ്ടിക്കാണിച്ചു.
അപേക്ഷകര്‍ അയോഗ്യരെന്ന് കാണാതെ അവരില്‍ ജൂനിയറും യോഗ്യത ഇല്ലാത്തയാളുമായ പ്രഫ. റോയ്‌സ് മല്ലശേരിയെ നിയമിച്ചുവെന്നായിരുന്നു ഹരജിക്കാരുടെ വാദം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക