|    Jan 23 Mon, 2017 11:55 am
FLASH NEWS

പ്രഫ. യു മുഹമ്മദ് അന്തരിച്ചു

Published : 23rd September 2016 | Posted By: SMR

കോഴിക്കോട്: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ഫാറൂഖ് കോളജ് മുന്‍ പ്രിന്‍സിപ്പലും എംഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന പ്രഫ. യു മുഹമ്മദ് (83) അന്തരിച്ചു. ഇന്നലെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1983-88 വരെ അഞ്ചുവര്‍ഷം ഇദ്ദേഹം ഫാറൂഖ് കോളജിന്റെ പ്രിന്‍സിപ്പലും, മുസ്‌ലിം സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറിയുമായിരുന്നു.1933ല്‍ അരീക്കോട് പുത്തലത്ത് യു ഖാദര്‍- പാത്തുമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1956ല്‍ കേന്ദ്ര സെക്രട്ടേറിയറ്റിലെ വിദ്യാഭ്യാസ മന്ത്രാലയത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അവിടെനിന്ന് വിരമിച്ച ശേഷം ഫാറൂഖ് കോളജില്‍ ലക്ചററായി അധ്യാപന ജീവിതത്തിനു തുടക്കം കുറിച്ചു. 1988ലാണ് വിരമിക്കുന്നത്. സ്വകാര്യ-സ്വാശ്രയ സ്ഥാപനങ്ങള്‍ സാധ്യതയും സ്വീകാര്യതയും, സംവരണം- ക്രീമിലെയര്‍- ന്യൂനപക്ഷാവകാശങ്ങള്‍, മുസ്‌ലിം ന്യൂനപക്ഷം വാഗ്ദാനങ്ങള്‍ക്കും യാഥാര്‍ഥ്യങ്ങള്‍ക്കുമിടയില്‍, എജ്യൂക്കേഷനല്‍ എംപവര്‍മെന്റ് ഓഫ് കേരള മുസ്‌ലിം- എ സോഷ്യോ ഹിസ്റ്റോറിക്കല്‍ പെര്‍സ്‌പെക്ടീവ്, സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് ഒരു അവലോകനം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
വൈകീട്ട് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ഭാര്യ: പി ലൈല മക്കള്‍: മറിയം പര്‍വീണ്‍, ഡോ. യു ഫൈസല്‍ (റീഡര്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി), ഹസീന. മരുമക്കള്‍: ടി സലീം തളിപ്പറമ്പ്, ഷബ്‌ന കണ്ണൂര്‍, ടി പി ഒ നസിറുദ്ദീന്‍ (ഡിപാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഫാറൂഖ് കോളജ്). സഹോദരങ്ങള്‍: ഹസന്‍കുട്ടി മാസ്റ്റര്‍, പരേതരായ കുഞ്ഞായന്‍, സെയ്തലവി, മറിയുമ്മ. ഖദീജുമ്മ, ഉണ്ണിമറിയം.സൈനികന്റെ
ബാഗില്‍ നിന്ന്
വെടിയുണ്ട പിടികൂടി
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു ഡല്‍ഹിയിലേക്ക് പോകാനെത്തിയ സൈനിക ഉദ്യോഗസ്ഥന്റെ ബാഗില്‍ നിന്നു വെടിയുണ്ട പിടികൂടി. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ യാത്ര മുടങ്ങി. രാജസ്ഥാന്‍ രാഷ്ട്രീയ റൈഫിള്‍സില്‍ ലാന്‍സ്‌നായികായി സേവനമനുഷ്ഠിക്കുന്ന ആലപ്പുഴ അരൂര്‍ എടേഴത്ത് വീട്ടില്‍ ജെഫ്രി ഹെന്‍ ടെല്ലറാണ് വെടിയുണ്ടയുമായി വിമാനത്താവളത്തില്‍ കുടുങ്ങിയത്. രാജസ്ഥാനില്‍ നിന്ന് അവധിക്കെത്തിയ ഇദ്ദേഹം ഇന്നലെ രാത്രി യുകെ 996 നമ്പര്‍ വിസ്താര വിമാനത്തില്‍ തിരിച്ചുപോവാന്‍ എത്തിയതായിരുന്നു. ബാഗ് പരിശോധനയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് വെടിയുണ്ട കണ്ടെത്തിയത്. അറിയാതെ ബാഗില്‍ അകപ്പെട്ടതാണെന്ന് സൈനികന്‍ മൊഴി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക