|    Apr 28 Fri, 2017 11:33 pm
FLASH NEWS

പ്രഫ. എന്‍ കൃഷ്ണപിള്ള അവാര്‍ഡ് പ്രഖ്യാപിച്ചു

Published : 14th October 2016 | Posted By: SMR

തിരുവനന്തപുരം:  ജീവികളുടെ വര്‍ഗീകരണ ശാസ്ത്രത്തില്‍ വിശിഷ്ട സംഭാവനകള്‍ നല്‍കുന്ന ശാസ്ത്രജ്ഞര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പ്രഫ. എന്‍ കൃഷ്ണപിള്ള അവാര്‍ഡിന് സിംഗപ്പൂര്‍ നാഷനല്‍ യൂനിവേഴ്‌സിറ്റിയുടെ ലീ കോങ് ചിയാന്‍ നാചുറല്‍ മ്യൂസിയം മേധാവി പ്രഫ. പീറ്റര്‍ ഉങ്, കേരള ഫിഷറീസ് സര്‍വകലാശാല റിസര്‍ച്ച് ഡയറക്ടര്‍ പ്രഫ. കെ വി ജയചന്ദ്രന്‍ എന്നിവര്‍ അര്‍ഹരായി. ആഗോളതലത്തില്‍ ക്രസ്റ്റെഷന്‍ ജീവികളുടെ വര്‍ഗീകരണശാസ്ത്രത്തില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് പഠന വകുപ്പ് മുന്‍ മേധാവി പ്രഫ. എന്‍ കൃഷ്ണപിള്ളയുടെ സ്മരണാര്‍ഥമാണ് അവാര്‍ഡ്. കേരള സര്‍വകലാശാലയിലെ കാര്യവട്ടം അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് പഠന വകുപ്പും പൂര്‍വവിദ്യാര്‍ഥി സംഘടനയുമാണ് അവാര്‍ഡ് നല്‍കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day