|    Feb 27 Mon, 2017 1:06 am
FLASH NEWS

പ്രഫ. എം ജി കെ മേനോന്‍ അന്തരിച്ചു

Published : 23rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭൗതിക ശാസ്ത്രജ്ഞനും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഫ. എം ജി കെ മേനോന്‍ (88) അന്തരിച്ചു. അഞ്ചു പതിറ്റാണ്ടിലേറെ രാജ്യത്തിന്റെ ശാസ്ത്ര-സാങ്കേതിക മേഖലയുടെ വികാസത്തില്‍ മുഖ്യ പങ്കു വഹിച്ച അദ്ദേഹം വി പി സിങ് മന്ത്രിസഭയില്‍ ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
1972ല്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായും 35ാം വയസ്സില്‍ ടിഐആര്‍എഫ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഭൗതികശാസ്ത്ര മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് സര്‍ക്കാര്‍ അദ്ദേഹത്തെ പത്മവിഭൂഷന്‍ ഉള്‍പ്പെടെയുള്ള പത്മ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ആസൂത്രണ കമ്മീഷന്‍ അംഗം, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്, സിഎസ്‌ഐആര്‍ വൈസ് പ്രസിഡന്റ്, പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ തിളങ്ങിയ മേനോന്‍  ഭാര്യക്കും മക്കള്‍ക്കുമൊപ്പമായിരുന്നു താമസം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day