|    May 23 Tue, 2017 12:59 am
FLASH NEWS

പ്രഫഷനല്‍ ഡിഗ്രി: ഹയര്‍ ഓപ്ഷനുകള്‍ റദ്ദാവും

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: 2016ലെ പ്രഫഷനല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള രണ്ടാഘട്ട അലോട്ട് മെന്റില്‍ ഏതെങ്കിലും കോഴ്‌സിലേക്ക് അലോട്ട്‌മെന്റ് ലഭിച്ചവര്‍ നിശ്ചയമായും 15നകം അതത് കോഴ്‌സുകളില്‍ കോളജുകളില്‍ പ്രവേശനം നേടണമെന്ന് കമ്മീഷണര്‍ അറിയിച്ചു. നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ അലോട്ട്‌മെന്റും നിലവിലുള്ള എല്ലാ ഹയര്‍ ഓപ്ഷനുകളും റദ്ദാവും.

കൂടാതെ ഇത് നിലവിലുള്ള കോഴ്‌സ് കോളജുകളിലെ ഓണ്‍ലൈ ന്‍ അലോട്ട്‌മെന്റ് പ്രക്രിയയില്‍ നിന്നു പുറത്താവും. എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ എം ബിബിഎസ്, ബിഡിഎസ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ എന്നിവയിലേക്കാണ് അലോട്ട്‌മെന്റ് നടത്തിയിട്ടുള്ളത്. പ്രഫഷനല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള മൂന്നാം അലോട്ട്‌മെന്റ് 2016 ജൂലൈ 20നു പ്രസിദ്ധീകരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day