|    Nov 23 Thu, 2017 5:21 am
FLASH NEWS
Home   >  Todays Paper  >  page 10  >  

പ്രഫഷനല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ്; ലഭ്യമായ അലോട്ട്‌മെന്റും അഡ്മിഷനും റദ്ദ് ചെയ്യുന്നതിനുള്ള സൗകര്യം

Published : 18th July 2016 | Posted By: SMR

തിരുവനന്തപുരം: 2016ലെ പ്രഫഷനല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിന്റെ രണ്ടാം ഘട്ടത്തിനു ശേഷം അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും അതത് കോഴ്‌സില്‍ കോളജില്‍ പ്രവേശനം നേടുന്നതിന് ഈമാസം 16ന് ഉച്ചയ്ക്ക് ഒന്നുവരെ സമയം അനുവദിച്ചിരുന്നു.
നിശ്ചിത സമയത്തിനുള്ളില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത കോഴ്‌സില്‍, കോളജില്‍ പഠനം തുടരുന്നതിന് താല്‍പര്യമില്ലാത്തതു കൊണ്ടോ, മറ്റു കാരണങ്ങളാലോ അഡ്മിഷന്‍ റദ്ദ് ചെയ്യണമെന്നുണ്ടെങ്കില്‍ അവര്‍ക്ക് പ്രവേശനം നേടിയ കോളജുകളില്‍ നിന്നു ടിസി വാങ്ങാവുന്നതാണ്. ഇങ്ങനെ അഡ്മിഷന്‍ റദ്ദ് ചെയ്യുന്ന വിദ്യാര്‍ഥികളുടെ നിലവിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാവുന്നതാണ്. കൂടാതെ ഇവരെ പിന്നീടുള്ള ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് പ്രക്രിയയില്‍ നിലവില്‍ കോഴ്‌സുകളിലേക്കോ കോളജുകളിലേക്കോ അലോട്ട്‌മെന്റിനായി പരിഗണിക്കുന്നതല്ല. അഡ്മിഷന്‍ റദ്ദ് ചെയ്യുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അപ്പപ്പോള്‍ കോളജ് അധികൃതര്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍ മാനേജ്‌മെന്റ് സിസ്റ്റം വഴി പ്രവേശന പരീക്ഷാ കമ്മീഷണറെ അറിയിക്കേണ്ടതാണ്. അഡ്മിഷന്‍ റദ്ദ് ചെയ്യാനുള്ള അപേക്ഷകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫിസില്‍ സ്വീകരിക്കുന്നതല്ല.
സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളില്‍ പ്രവേശനം നേടിയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ റദ്ദ് ചെയ്ത് കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയയില്‍ നിന്ന് പിന്‍വാങ്ങുന്നതിന് ഈമാസം 19ന് ഉച്ചയ്ക്ക് ഒന്നുവരെ മാത്രമാണ് സമയം അനുവദിച്ചിട്ടുള്ളത്.
കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയയില്‍ തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് 20ന് പ്രസിദ്ധീകരിക്കുന്ന 3ാം അലോട്ട്‌മെന്റില്‍ സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോളജുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം അവര്‍ നിശ്ചയമായും പ്രസ്തുത കോളജുകളില്‍ പ്രവേശനം നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രോസ്‌പെക്ടസ് ക്ലോസ് 12.2.4 (സി) പ്രകാരം ലിക്വിഡേറ്റഡ് ഡാമേജസ് ബാധകമാവും. കൂടാതെ ഇവര്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടച്ച ഫീസ് ക്ലോസ് 12.2.3 പ്രകാരം തിരികെ നല്‍കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2339101, 2339102, 2339103, 2339104 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക