|    Mar 23 Thu, 2017 1:59 pm
FLASH NEWS

പ്രഫഷനല്‍ കോഴ്‌സ്; രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Published : 11th July 2016 | Posted By: SMR

തിരുവനന്തപുരം: എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലെ രണ്ടാംഘട്ട അലോട്ട്‌മെന്റും മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് പ്രവേശന പരീക്ഷാകമ്മീഷണറുടെ വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്.
രണ്ടാംഘട്ട അലോട്ട്‌മെന്റ് മെമ്മോയില്‍ പറയുന്ന പ്രകാരം പ്രവേശനപരീക്ഷാകമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ട ഫീസ്/അധികതുക ഇന്നു മുതല്‍ 15 വരെയുള്ള തിയ്യതിക്കുള്ളില്‍ എസ്ബിടിയുടെ തിരഞ്ഞെടുത്ത ശാഖകളിലോ ഓണ്‍ലൈനായോ അടയ്ക്കണം. ഇന്നുമുതല്‍ 14 വരെയുള്ള തിയ്യതികളിലായിരിക്കണം ഇവര്‍ കോളജില്‍ ഹാജരായി പ്രവേശനം ഉറപ്പാക്കേണ്ടത്. നിശ്ചിത തിയ്യതിക്കുള്ളില്‍ പ്രവേശനം നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ 15ന് കോളജുകളില്‍ പ്രവേശനം നേടേണ്ടതാണെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.
രണ്ടാംഘട്ടത്തില്‍ മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികളും 11 മുതല്‍ 15വരെയുള്ള തിയ്യതിക്കുള്ളില്‍ അതത് കോളജുകളില്‍ പ്രവേശനം നേടണം. അതത് കോളജ് പ്രിന്‍സിപ്പല്‍മാര്‍ മുമ്പാകെ് ഹാജരായാണ് പ്രവേശനം നേടേണ്ടതെന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

(Visited 26 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക