|    Apr 27 Fri, 2018 6:38 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രധാന സാക്ഷിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല: എജി

Published : 17th September 2016 | Posted By: SMR

കൊച്ചി: സൗമ്യ വധക്കേസ് അന്വേഷിക്കുന്ന കാര്യത്തില്‍ വീഴ്ച സംഭവിച്ചതായും സുപ്രധാന സാക്ഷിയെ കണ്ടെത്താന്‍ പോലിസിനു കഴിഞ്ഞിട്ടില്ലെന്നും അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ്. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗമ്യ ചാടുന്നത് കണ്ടെന്നു പറഞ്ഞയാളുടെ മൊഴിയെടുത്തിട്ടില്ല. എല്ലാ കാര്യങ്ങളും പരിശോധിച്ചായിരിക്കും സുപ്രിംകോടതിയില്‍ തുടര്‍നടപടി സ്വീകരിക്കുക.
സുപ്രിംകോടതി അഭിഭാഷകനെ സഹായിക്കാന്‍ കേസില്‍ നേരത്തേ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സുരേശനെ രണ്ടു തവണ ക്ഷണിച്ചിരുന്നെങ്കിലും അസൗകര്യമുണ്ടെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിഞ്ഞു. കേസിന്റെ കാര്യങ്ങള്‍ നന്നായി അറിയാവുന്ന അഡ്വ. സുരേശന്റെ സഹായം ലഭിച്ചാല്‍ നന്നാവുമെന്ന് അഡ്വ. തോമസ് പി ജോസഫ് സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സുരേശനെ വിളിച്ചത്. എന്നാല്‍, അസൗകര്യമുണ്ടെന്നായിരുന്നു മറുപടി.
ചോദിക്കുന്ന ഫീസ് നല്‍കാമെന്നും കേസില്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് വീണ്ടും വിളിച്ചു. അപ്പോഴും ഇതുതന്നെയായിരുന്നു മറുപടി. ഇക്കാര്യങ്ങള്‍ സത്യമാണെന്നു തെളിയിക്കാന്‍ ടെലിഫോണ്‍ കോളുകളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ലഭ്യമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss