|    Jun 23 Fri, 2017 2:09 pm
FLASH NEWS

പ്രധാന തസ്തികകളില്‍ ജീവനക്കാര്‍ ഇല്ല; പുതുപ്പാടിയില്‍ ഓഫിസ് പ്രവര്‍ത്തനം അവതാളത്തില്‍

Published : 24th October 2016 | Posted By: SMR

താമരശ്ശേരി: പുതുപ്പാടിയില്‍ സെക്രട്ടറിയും മറ്റ് ഉയര്‍ന്ന ജീവനക്കാരും ഇല്ലാത്തതിനാല്‍ ഓഫിസ് പ്രവര്‍ത്തനം താളം തെറ്റുന്നു. ഇതുമൂലം വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സാധാരണക്കാര്‍ ആശങ്കയിലായി. സെക്രട്ടറി അവധിയില്‍ പോയി മാസങ്ങള്‍ കഴിഞ്ഞിട്ടും പകരക്കാരന്‍ എത്തിയിട്ടില്ല. നിലവിലുള്ള എഎസ്, ജെഎസ് എന്നിവരെ ജില്ലാ പഞ്ചായത്ത്് ഓഫി സിലേക്ക് സ്ഥലം മാറ്റി. എഎസിന്റെ കസേരയിലേക്ക് ഒരാള്‍ വന്നെങ്കിലും ജെഎസിന്റെ സീറ്റ് ഇപ്പോഴും ശൂന്യമാണ്. ഹെഡ് ക്ലാര്‍ക്കുമാര്‍ മൂന്നുപേര്‍ വേണ്ടിടത്ത് ഇപ്പോള്‍ ഒരാള്‍  മാത്രമാണുള്ളത്. ഇതുപോലെ മറ്റ് ജീവനക്കാരുടെ കുറവും ഗ്രാമപ്പഞ്ചായത്ത് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടും അധികൃതര്‍ മൗനം പാലിക്കുന്നത് ജനങ്ങളില്‍ രോഷത്തിനു കാരണമായിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ, വിധവകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കുള്ള ഭവന നിര്‍മാണ സഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ഗുണഭോക്താക്കള്‍ക്ക് ഇതുമൂലം കഴിയുന്നില്ല. അപേക്ഷയോടൊപ്പം പഞ്ചായത്തില്‍ സ്ഥിര താമസക്കാരാണെന്നും യാതൊരു ആനുകൂല്യങ്ങളും കൈപറ്റിയിട്ടില്ലെന്നുമുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ കുറച്ചു ദിവസങ്ങളായി ഗുണഭോക്താക്കളായ സ്ത്രീകള്‍ പഞ്ചായത്തോഫിസ് കയറിയിറങ്ങുകയാണ്. ഈ മാസം പദ്ധതിയുടെ അപേക്ഷ സമര്‍പ്പിക്കണമെന്നിരിക്കെ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണിവര്‍. ഇതിനു പുറമേ ഗ്രാമസഭകള്‍ ശരിയായ രീതിയിലും സമയത്തും വിളിച്ചു ചേര്‍ത്തിട്ടുമില്ല. മിക്ക സ്ഥലത്തും ഇതു മൂലം പല പദ്ധതി നടത്തിപ്പും തടസപ്പെടുമെന്ന ഭയപ്പാടിലാണ് ഗുണഭോക്താക്കള്‍. സമ്പൂര്‍ണ ശൗചാലയ പദ്ധതി പ്രഖ്യാപിക്കാന്‍ കഴിയാത്ത പഞ്ചായത്തുകളില്‍ പുതുപ്പാടിയും ഉള്‍പ്പെടും. പഞ്ചായത്തില്‍ ഇപ്പോള്‍ ആകെ നടക്കുന്നത് ഊര്‍ജിത നികുതി പിരിവ് മാത്രമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക