|    Jan 21 Sun, 2018 10:33 pm
FLASH NEWS

പ്രധാന കനാല്‍ തകര്‍ന്നു തുടങ്ങി; ആശങ്കയോടെ നാട്ടുകാര്‍

Published : 4th January 2018 | Posted By: kasim kzm

പേരാമ്പ്ര: കുറ്റിയാടി ജലസേചന പദ്ധതി കനാല്‍ തുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നതിനിടെ പ്രധാന കനാല്‍ ഭാഗം പെരുവണ്ണാമൂഴിയില്‍ തകര്‍ന്നു തുടങ്ങി. ഡാമിനു താഴെ സുമാര്‍ എണ്‍പത്തി അഞ്ചു മീറ്റര്‍ അകലത്താണു കനാല്‍ ഭിത്തി തകര്‍ന്നത്. പെരുവണ്ണാമൂഴി -മുതുകാട് ചെമ്പനോട റോഡിന്റെ ഭാഗമായ കനാല്‍ പാലത്തിനു കീഴ്ഭാഗത്താണു പാര്‍ശ്വഭിത്തി. ഫണ്ടു വകയിരുത്തി മുന്‍ വര്‍ഷം ബലപ്പെടുത്തിയ കനാല്‍ ഭാഗമാണിത്. ഡാമില്‍ നിന്നു ഈ മാസം 11ന്കനാലിലേക്കു ജലം തുറന്നു വിടാനാണു പുതിയ തീരുമാനം. കനാല്‍ പല ഭാഗത്തും വൃത്തിയാക്കുന്ന പ്രവൃത്തികള്‍ നടന്നുവരികയാണ്.. അതേ സമയം ഇപ്പോഴുണ്ടായിരിക്കുന്ന കനാല്‍ തകര്‍ച്ച നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. തൊഴിലുറപ്പു തൊഴിലാളികള്‍ ശുചീകരണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി നേരത്തെ നിശ്ചയിച്ച പ്രകാരം കനാല്‍ തുറന്നുകൊടുക്കാന്‍ പ്രയാസമുണ്ടാവുമെന്നാണ് വിലയിരുത്തല്‍. കുടിവെള്ള ക്ഷാമവും പലയിടത്തും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day